love making എന്താണ്?
സ്നേഹം ഉണ്ടാക്കാന്‍ പറ്റുന്ന ഒന്നാണോ?
love എന്നാല്‍ സ്നേഹമല്ലേ?
making love എന്നാല്‍ രതി ആകുമോ?
enlishല്‍ അക്ഷരങ്ങള്‍ വെറും 26
അതിനാല്‍ അവര്‍ക്ക് നിര്‍മ്മിക്കാന്‍
പറ്റില്ല രതിക്കൊരു വാക്ക്
inter course? ടൂ ടെക്നിക്കല്‍
സംഭോഗം? very nice
എങ്കിലും
LOVE MAKING
ഒരു romantic mood
ഉണ്ടാക്കുന്നു, ഇല്ലേ?
Friday, July 4, 2008
Sunday, February 17, 2008
എനിക്കെതിരെ ഗൂഢാലോചന

കൊല്ലങ്ങള്‍ക്കു മുമ്പാണു. എം.എക്ക് പഠിക്കുന്ന കാലം. ഒരു സുന്ദരന്‍ വെള്ളിയാഴ്ച.
കൂര്‍ക്ക സീസണായിരുന്നതിനാല്‍ രാവിലെ ബ്രേക്ക് ഫാസ്റ്റ് കഞ്ഞിയും മൊരമരാന്ന് ഡബിള്‍ ഫ്രൈ ചെയ്ത കൂര്ക്ക് ഉലര്‍ത്തിയതും കഴിച്ചു. ഗോഡ് ഫാദര്‍ കനക സ്റ്റൈല്‍ പുതിയ ചുരിദാറുമിട്ട് ആത്മവിശ്വാസത്തോടെ ബസില്‍ കയറി.
ബസില്‍ നിന്ന് ഇറങ്ങിയപ്പോള്‍ സഹപാഠി സൂസന് ഹോസ്റ്റലില്‍ നിന്നു വരുന്നു.
എന്തു പറ്റിയെടീ നിണ്റ്റെ കണ്ണിന്? എണ്റ്റെ വലത്തെ കണ്ണിനെ ഉദ്ദേശിച്ച് അവള് ചോദിച്ചു. (നിറം ഇറങ്ങാത്ത കാലമായതിനാല്‍ പെണ്‍കുട്ടികള്‍ പരസ്പരം എടാ എന്നു വിളിച്ചുതുടങ്ങിയിരുന്നില്ല)
ഏയ് ഒന്നും പറ്റിയിട്ടില്ലല്ലോ?
എന്തായലും ചെമല കളറായിരിക്കുന്നു, കേട്ടോടീ. അവള് പറഞ്ഞു.
കോളെജ് വരാന്തയില്‍ വച്ച് പപ്പി (പത്മിനി) എന്തെടീ കണ്ണു ചെമന്നിരിക്കുന്നത്? എനിക്കു കണ്ണിനു ഒരു കിരുകിരുപ്പ് തോന്നി.
ക്ളാസിലെത്തിയപ്പോള്‍ ഓരോരുത്തരായി ചോദിച്ചു.
എനിക്ക് വലത്തെ കണ്ണില്‍ വേദനയും തുടങ്ങി. തിരുമിതിരുമ്മി കണ്ണ് ഒരു പരുവമായി.
തേഡ് അവറില്‍ മിസ് ചോദിച്ചു: എന്നാ പറ്റിയെടോ തന്റെ കണ്ണിന്? ചുമന്നിരിക്കുന്നല്ലോ?
ഉച്ചയ്ക്ക് ഊണുകഴിക്കാന്‍ നിക്കാതെ അച്ചായണ്റ്റെ കടയിലേക്ക് ഫോണ്‍ചെയ്തു. അച്ചായനുമൊത്ത് കണ്ണു ഡോക്ടര്‍ എം.ഓ സൈമണ്‍ ണ്റ്റെ വീട്ടില്‍ പോയി. കണ്ണു ചെക്ക് ചെയ്തു. ഒരു ഐഡ്രോപ്പിനു എഴുതി തന്നു. അത് കണ്ണിലൊഴിച്ചു മൂന്നു നേരം.
തിങ്കളാഴ്ച.
സൂസനും മറ്റു വാനരസൈന്യവും എണ്റ്റെ ചുറ്റുമിരുന്നു.
എടീ നീ ആടിനെ പട്ടിയാക്കും എന്ന് കേട്ടിട്ടുണ്ടോ?
ഉവ്വ്, പക്ഷേങ്കി ഇപ്പോ പറയാന്‍ കാരണം?
വ്യാഴാഴ്ച ഞങ്ങള്‍ ൬ പേര് കൂടി ഒരു തീരുമാനം എടുത്തു. നിന്നോട് ഞങ്ങള്‍ പലപ്പോഴായി കണ്ണു ചെമന്നിരിക്കുന്നല്ലോ എന്ന് പറയുക. ആടിനെ പട്ടിയാക്കുന്നത് ഇങ്ങനെയാ മോളേ? അച്ചായണ്റ്റെ കാശ് കളഞ്ഞത് മിച്ചം! സ്വയം തോന്നാതെ മറ്റുള്ളവര്‍ പറയുന്ന കേട്ട് ഒന്നു ചെയ്യരുത് കേട്ടോ മോളേ?
ഞാന്‍ ചമ്മി. എങ്കിലും അച്ചായനോട് പറഞ്ഞാ ചീത്ത കിട്ടിയേനേ. (സൂസനു അതിനു പകരം ഉഗ്രനൊരു ചമ്മല് തിരിച്ചു കൊടുത്തു അതു പിന്നെ.. )
Wednesday, February 13, 2008
തത്തമ്മ ചുണ്ടനില്‍ നിന്ന് പൊലീസുകാരനിലേക്കുള്ള ദൂരം.
വര്‍ഷം 93. സന്തോഷത്തിണ്റ്റെ കാലം. രാവിലെ ബ്യാഗും എടുത്ത് തോളിലിട്ട് മമ്മിയോട് റ്റാറ്റ പറഞ്ഞ് ബസ്സ്റ്റോപ്പിലെത്തി. ഒരാഴ്ചയായി ബാഷി (ബസിണ്റ്റെ പേരാണു) പുതിയൊരു കിളിയാണ്. കണ്ടാല്‍ അയ്യാ എന്തടാ മുത്തേ എന്ന് ചോദിച്ചു കവിളില്‍ ഒന്നു നുള്ളാന്‍ തോന്നുന്ന പോലെ മുഖമുള്ള ഒരുത്തന്. ഒരിക്കലും ഇയാള്‍ ക്ളീനറാകേണ്ടവനല്ല. ബസ് ഓണറുടെ ബന്ധുവാകും എന്ന് സംശയം. പത്താം ക്ളാസ്സു കഴിയേണ്ട പ്രായം പോലും ആയിട്ടുണ്ടാകില്ല.
കടമിഴിക്കോണുകള്‍ കൊണ്ട് ഞാന്‍ ഒന്ന് കടമിഴിക്കോണുകള്‍ കൊണ്ട് ഒന്ന് കടാക്ഷിച്ചപ്പോഴേക്കും പാവം പയ്യന് ആകെ പരവശനായിപ്പോയി. അവണ്റ്റെ ജോലിയിലെ കോണ്സണ്ട്രേഷന് പോകുന്നുവെന്ന് മനസിലാക്കി. അഞ്ചെട്ടു സ്റ്റോപ്പുകള്‍ക്കപ്പുറമാണ് കോളേജ്. അവണ്റ്റെ കണ്ണുകളിലേക്ക് നോക്കാന്‍ പാകത്തിനു ഞാന്‍ എന്നും നില്ക്കും. എന്നെകാണുമ്പോഴേക്കും പാവത്തിനെന്തു പരിഭ്രമമാണെന്നോ? ബസില്‍ കയറിയാല്‍ ഇറങ്ങുന്നതു വരെ ഞാന്‍ അവണ്റ്റെ കണ്ണില്‍ നോക്കി നില്ക്കും. അതു പാവം കണ്ണുകള്‍ വലിച്ച് ആളെ ഇറക്കും കേറ്റും. വീണ്ടും നോക്കുമ്പോള്‍ ഞാന്‍ അവണ്റ്റെ കണ്ണിലേക്ക് നോക്കിനില്ക്കുന്നു.
ഒരു ദിവസം മുതല്‍ പാവത്തിനെ കാണാനില്ല. എവിടെ പോയോ എന്തോ?
വര്‍ഷം 2004. നെടുംബാശ്ശേരി എയര്പോറ്ട്ടില് ഇമിഗ്രേഷന്‍ ക്യൂ ഒടുക്കത്തെ ക്യൂ ആയിരുന്നു. ഒരു പോലീസുകാരന് എണ്റ്റെ നേരെ വന്ന് -----ച്ചായണ്റ്റെ മോളല്ലെ?
ഞാന്‍ അതേ എന്ന് പറഞ്ഞു.
പാസ്പോര്‍ട്ട് താ എന്നു പറഞ്ഞ് എന്നെ ക്യൂവില്‍ നിന്ന് മാറ്റി അവന് കൌണ്ടറില്‍ കൊണ്ടു പോയി പതിച്ചു തന്നു.
വലിയ ക്യൂവില്‍ നിന്ന് രക്ഷപ്പെട്ട സന്തോഷത്തില്‍ ഞാന്‍ അവനോട് താങ്ക്സ് പറഞ്ഞു: എന്നെ മനസിലായോ? അവന് ചോദിച്ചു
കട്ടമീശ, ഇടിക്കട്ട ശരീരം, കാക്കി വസ്ത്രം, തൊപ്പി ഇതിനുള്ളില്‍ നിന്ന് ആ തത്തമ്മചുണ്ടന്‍ പീക്കിരിചെക്കനെ ഞാന്‍ പൊക്കിയെടുക്കുന്നതു വരെ അവന് എനിക്ക് ക്ളൂ തന്നില്ല.... :)
കടമിഴിക്കോണുകള്‍ കൊണ്ട് ഞാന്‍ ഒന്ന് കടമിഴിക്കോണുകള്‍ കൊണ്ട് ഒന്ന് കടാക്ഷിച്ചപ്പോഴേക്കും പാവം പയ്യന് ആകെ പരവശനായിപ്പോയി. അവണ്റ്റെ ജോലിയിലെ കോണ്സണ്ട്രേഷന് പോകുന്നുവെന്ന് മനസിലാക്കി. അഞ്ചെട്ടു സ്റ്റോപ്പുകള്‍ക്കപ്പുറമാണ് കോളേജ്. അവണ്റ്റെ കണ്ണുകളിലേക്ക് നോക്കാന്‍ പാകത്തിനു ഞാന്‍ എന്നും നില്ക്കും. എന്നെകാണുമ്പോഴേക്കും പാവത്തിനെന്തു പരിഭ്രമമാണെന്നോ? ബസില്‍ കയറിയാല്‍ ഇറങ്ങുന്നതു വരെ ഞാന്‍ അവണ്റ്റെ കണ്ണില്‍ നോക്കി നില്ക്കും. അതു പാവം കണ്ണുകള്‍ വലിച്ച് ആളെ ഇറക്കും കേറ്റും. വീണ്ടും നോക്കുമ്പോള്‍ ഞാന്‍ അവണ്റ്റെ കണ്ണിലേക്ക് നോക്കിനില്ക്കുന്നു.
ഒരു ദിവസം മുതല്‍ പാവത്തിനെ കാണാനില്ല. എവിടെ പോയോ എന്തോ?
വര്‍ഷം 2004. നെടുംബാശ്ശേരി എയര്പോറ്ട്ടില് ഇമിഗ്രേഷന്‍ ക്യൂ ഒടുക്കത്തെ ക്യൂ ആയിരുന്നു. ഒരു പോലീസുകാരന് എണ്റ്റെ നേരെ വന്ന് -----ച്ചായണ്റ്റെ മോളല്ലെ?
ഞാന്‍ അതേ എന്ന് പറഞ്ഞു.
പാസ്പോര്‍ട്ട് താ എന്നു പറഞ്ഞ് എന്നെ ക്യൂവില്‍ നിന്ന് മാറ്റി അവന് കൌണ്ടറില്‍ കൊണ്ടു പോയി പതിച്ചു തന്നു.
വലിയ ക്യൂവില്‍ നിന്ന് രക്ഷപ്പെട്ട സന്തോഷത്തില്‍ ഞാന്‍ അവനോട് താങ്ക്സ് പറഞ്ഞു: എന്നെ മനസിലായോ? അവന് ചോദിച്ചു
കട്ടമീശ, ഇടിക്കട്ട ശരീരം, കാക്കി വസ്ത്രം, തൊപ്പി ഇതിനുള്ളില്‍ നിന്ന് ആ തത്തമ്മചുണ്ടന്‍ പീക്കിരിചെക്കനെ ഞാന്‍ പൊക്കിയെടുക്കുന്നതു വരെ അവന് എനിക്ക് ക്ളൂ തന്നില്ല.... :)
Wednesday, February 6, 2008
പുരുഷനോ സ്ത്രീക്കോ ശരീരഭംഗി?
ഉറക്കം, ഭക്ഷണം, നെറ്റ്, വീണ്ടും ഉറക്കം. എന്റെ നാളുകള്‍ വിരസങ്ങളാണ്. ഭക്ഷണനിര്മ്മാണം എനിക്കിഷ്ടപ്പെട്ട ഹോബിയും. പക്ഷേങ്കിലു എന്റെ കണവനു നമ്മുടെ പൂട്ട് കടല, ചോറ് ഇവയൊന്നും ഇഷ്ടമല്ല. ഇഷ്ടനിഷ്ടം തിന്നാല്‍ കൈകഴുകേണ്ടി വരാത്ത സാധനങങളാണ്. സാന്‍ഡ് വിച്ച് ടൈപ്പ്. എന്തെങ്കിലും നിസാരകാര്യത്തിനുഇടഞ്ഞിരിക്കുകയാണെങ്കില് ഞാന്‍ അവനെ ശുണ്ടി പിടിപ്പിക്കാന്‍ ചോറില്‍ കൂട്ടാനൊക്കെ ഒഴിച്ച് പട്ടരുമാര് ചോറു തിന്നുന്നതുപോലെ കുഴച്ചു മറിച്ച് ചപ്പ് ചപ്പ് എന്ന് ഒച്ചയുണ്ടാക്കി തിന്നു.
കാടുകയരിപ്പോയി. പരയാന് വന്നത് അതല്ല. ഒറ്റയ്ക്കിരിപ്പായതുകൊണ്ട് ചിന്തിച്ചു കൂട്ടും. അങ്ങനെ ചിന്തിച്ചിരിക്കുമ്പോള്‍ ഞാന്‍ ഭയാനകമായ ഒരു സത്യം മനസിലാക്കി. അത് എന്നെ തികച്ചുംപരിഭ്രാന്തയാക്കി.
വര്‍ഗ്ഗങ്ങളില്‍ ആണിനേക്കാള്‍ സൌന്ദര്യം പെണ്ണിനാനെന്ന് ഞാന്‍ കരുതിയിരുന്നു. അത് തെറ്റാണ്!!!!
ആന, മയില്‍, കോഴി ശ്ശോ എന്നുവേണ്ട ഏതാണ്ടെല്ലാ വര്‍ഗ്ഗങ്ങളിലും അവര്‍ തന്നെ!
ഞാന്‍ സങ്കടത്തോടെ എന്റെ കണവനോടാ നഗ്ന സത്യംമാറിയിച്ചു. അവന് അത് പണ്ടെ അറിയാമായിരുന്നു പോലും.
പിന്നെ എന്തിനാ പെമ്പിള്ളേരുടെ പുറകേ പൂവാലന്മ്ര് നടക്കുന്നത് എന്ന് ഞാന്‍ ചോദിച്ചപ്പോളവന്‍ പറയുവാ -it is in your india only എന്ന്.
അവിടെ ആമ്പിള്ളേര് പെമ്പിള്ളെരുടെ നഗ്നത കണ്ടിട്ടില്ലപോലും. അതിനാല്‍ ഇത് വലിയ സംഭവമാണെന്ന് തെറ്റിദ്ധരിച്ചിരിക്കുന്ന fools ആണുപൊലും.
എനിക്ക് ദെഷ്യം വന്നു. അപ്പോള്‍ കണവന് പരഞ്ഞു, കെട്ടിപ്പൂട്ടി പൊതിഞ്ഞു വയ്ക്കുമ്പോള്‍ പെണ്ണുതന്നെ ഭംഗി. എന്നാല്‍ in nude പുരുഷന് ആണു നല്ലത് എന്ന്. നോര്‍മലല്ലാത്ത ഉയര്‍ച്ച താഴ്ചകളാല്‍ അലങ്കോലമാണു പോലും സ്ത്രീ ശരീരം.
ശരിയാണല്ലേ?? :(
കാടുകയരിപ്പോയി. പരയാന് വന്നത് അതല്ല. ഒറ്റയ്ക്കിരിപ്പായതുകൊണ്ട് ചിന്തിച്ചു കൂട്ടും. അങ്ങനെ ചിന്തിച്ചിരിക്കുമ്പോള്‍ ഞാന്‍ ഭയാനകമായ ഒരു സത്യം മനസിലാക്കി. അത് എന്നെ തികച്ചുംപരിഭ്രാന്തയാക്കി.
വര്‍ഗ്ഗങ്ങളില്‍ ആണിനേക്കാള്‍ സൌന്ദര്യം പെണ്ണിനാനെന്ന് ഞാന്‍ കരുതിയിരുന്നു. അത് തെറ്റാണ്!!!!
ആന, മയില്‍, കോഴി ശ്ശോ എന്നുവേണ്ട ഏതാണ്ടെല്ലാ വര്‍ഗ്ഗങ്ങളിലും അവര്‍ തന്നെ!
ഞാന്‍ സങ്കടത്തോടെ എന്റെ കണവനോടാ നഗ്ന സത്യംമാറിയിച്ചു. അവന് അത് പണ്ടെ അറിയാമായിരുന്നു പോലും.
പിന്നെ എന്തിനാ പെമ്പിള്ളേരുടെ പുറകേ പൂവാലന്മ്ര് നടക്കുന്നത് എന്ന് ഞാന്‍ ചോദിച്ചപ്പോളവന്‍ പറയുവാ -it is in your india only എന്ന്.
അവിടെ ആമ്പിള്ളേര് പെമ്പിള്ളെരുടെ നഗ്നത കണ്ടിട്ടില്ലപോലും. അതിനാല്‍ ഇത് വലിയ സംഭവമാണെന്ന് തെറ്റിദ്ധരിച്ചിരിക്കുന്ന fools ആണുപൊലും.
എനിക്ക് ദെഷ്യം വന്നു. അപ്പോള്‍ കണവന് പരഞ്ഞു, കെട്ടിപ്പൂട്ടി പൊതിഞ്ഞു വയ്ക്കുമ്പോള്‍ പെണ്ണുതന്നെ ഭംഗി. എന്നാല്‍ in nude പുരുഷന് ആണു നല്ലത് എന്ന്. നോര്‍മലല്ലാത്ത ഉയര്‍ച്ച താഴ്ചകളാല്‍ അലങ്കോലമാണു പോലും സ്ത്രീ ശരീരം.
ശരിയാണല്ലേ?? :(
Tuesday, January 29, 2008
ആദ്യ ബ്ലൂഫിലിം മറക്കുമോ?

ഹോസ്റ്റലിലെ
ഡെറ്റോള്‍ മണക്കുന്ന വരാന്തയില്‍
അഞ്ചു സുന്ദരികള്‍ ഒത്തുകൂടി.
അവര്‍ക്കു നടുവില്‍
നവാഗതയായ ഞാനും.
കണ്ടിട്ടുണ്ടോ നീ നാഗങ്ങള്‍
ഇണചേരുന്നത്
അഞ്ചു ചുണ്ടുകള്‍ കുശുകുശുത്തു.
ഉവ്വെന്നുള്ള എന്റെ മറുപടി
സത്യമായിരുന്നു.
മനുഷ്യര്‍ ഇണ ചേരുന്നതോ?
ഉവ്വെന്നുള്ള എന്റെ മറുപടി
അഞ്ചു പേരെ ഞെട്ടിച്ചു.
സംഭാഷണം അടച്ചിട്ട
ഞങ്ങളുടെ മുറിയിലേക്ക് മാറി.
എന്ന് എപ്പോ എംഗിനെ?
--------------
അടുത്ത ശനിയാഴ്ച
ആറുമാസത്തേക്ക് പൂട്ടിയിട്ട
എന്റെ വീട്ടില്‍
കുന്തം പോയാല്‍ കുടത്തിലും തപ്പും
കിട്ടിയത് മമ്മിയുടെ
മന്ത്രകോടിയില്‍ പൊതിഞ്ഞ്
വീഎച്ചെസ്സ് കാസറ്റ്.
സര്‍പ്പമുഖമുള്ള സുന്ദരി
പേരറിയാത്ത ഒരു മൂര്‍ഖനെ....
ഞങ്ങള്‍ ഏഴു പേരേയും നാഗങ്ങളാക്കി മാറ്റി
അവള്.
Wednesday, January 23, 2008
ഞാന്‍ ഒരു സ്വകാര്യലോകത്തില്‍ അതിക്രമിച്ചുകയറിയപ്പോള്‍

ഹൈറേഞ്ച് പ്രദേശമായിരുന്നതു കൊണ്ട് വീടുകള്‍ തമ്മിലുള്ള അകലം ഇത്തിരി കൂടുതല്‍ ഉള്ള ഒരു നാടായിരുന്നു എന്റേത്. എന്റെ കുഞ്ഞുകാലം മുതല്‍ എന്റെ വീടിനു മൂന്നു നാലു വീട് അപ്പുറത്ത് ഒരു അപ്പാപ്പന് ഉട്ണായിരുന്നു. പുള്ളിക്കാരന് പട്ടാളത്തിലായിരുന്നു എന്ന് കേട്ടിരുന്നു. അതിനു ശേഷം മദ്രാസില്‍ ഒരു കമ്പനിയില്‍ സെക്യൂരിറ്റി ഗാര്‍ഡായി നില്ക്കുമ്പോള് ഒരു ദിവസം കമ്പനിയില്‍ നിന്ന് ടെലിഗ്രാം വന്നു. Father serious. Come immediately എന്ന്. ആ ടെലിഗ്രാം വന്നത് എനിക്കോര്‍മ്മയുണ്ട്. വലിയ കൂട്ടക്കരച്ചിലായിരുന്നു അന്ന് കേട്ടത്. അച്ചായനും മമ്മിയും ഒക്കെ ഇറങ്ങിയോടിയത് എനിക്ക് നല്ല ഓര്‍മ്മയുണ്ട്.
അന്നവിടെ ചെന്നപ്പോള്‍ അപ്പാപ്പന് വയലന്റായി എല്ലാവരേയും അടിച്ചും തെറിപറഞ്ഞും ഭീകരാവസ്ഥ സൃഴ്ടിച്ചതിനാല് മുറിയില്‍ പൂട്ടിയിട്ടിരിക്കുകയായിരുന്നു. എന്നാല്‍ മകന് വന്ന് വിളിച്ചപ്പോള്‍ കൂടെ പോന്നുവേന്നാണ് അറിയുന്നത്. ഇവിടെ വന്ന് ആരോടും ഒന്നും മിണ്ടാതെ കുറേക്കാലം വീട്ടിലിരിന്നു. പിന്നീട് പതുക്കെ ഇറങ്ങി രാവിലെ കുളിക്കാന്‍ പോകും. എന്നാല്‍ വീടിനു പിന്നിലുള്ള അരുവിയില്‍ ഒന്നും അല്ല കുളിക്കുക. പകരം റോഡിന്റെ ഓരം ചേര്‍ന്ന് എന്റെ വീടിന്റെ എതിര്‍വശത്തുള്ള കുറ്റിക്കാട്ടിലേക്ക് പതുക്കെ പതുക്കെ നടന്നു പോകും.
ഒരു മണിക്കൂര്‍ കഴിഞ്ഞാല്‍ അവിടെ നിന്ന് പുറത്തുവരും. അതിനു ശെഷം ആ കആടീണോട് ചേര്‍ന്നു ക്ഇറ്റക്കുന്ന ഒരു ചെരിയ തോട്റ്റില് കൂളിക്കും. ഞങ്ങള്‍ അപ്പര്‍ പ്രൈമറി പഠിക്കുന്ന കാലമാണ്. അപ്പാപ്പന്റെ ഈ രഹസ്യസന്ദര്ശനത്തിന്റെ ചുരുളറിയാന് ഞങ്ങള്‍ കുട്ടികള്‍ തീരുമാനിച്ചു. മമ്മിയോട് പറഞ്ഞപ്പോള്‍ അയാള്‍ നമ്പര്‍ 2 വിനു പോകുന്നതാണെന്ന് പറഞ്ഞ് ഞങ്ങളെ നിരാശരാക്കി. എന്നാ പിന്നെ ഓപ്പറേഷന് ജംഗിള്‍ ഉപേക്ഷിക്കാന്‍ എന്റെ അയല്‍ മിത്രങ്ങളും ഞാനും തീരുമാനിച്ചു.
ഒന്നോ രണ്ടോ വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോഴേക്കും, ഞാന്‍ ഹൈസ്കൂള്‍ എത്തിയിരിക്കണം. അപ്പാപ്പന്റെ കാടു സന്ദര്‍ശനം അപ്പോഴുമുണ്ടായിരുന്നു. എന്നാല്‍ കാട്ടിലേക്ക് പോകുമ്പോള്‍ കയ്യില്‍ എന്തെങ്കിലും പൊതിയുണ്ടാകും. തിരിച്ചു വര്മ്പോള് ഒന്നുമുന്റാകില്ല.
എന്നിലെ ഗവേഷക ഉണര്‍ന്നു. ഇനിയൊരു പക്ഷേ നമ്പര്‍ ടു ആണെങ്കില്‍ ചമ്മുമല്ലോ അതിനാല്‍ ആരെയും കൂട്ടു വിളിക്കുന്നതു ബുദ്ധിയല്ല എന്ന് എനിക്ക് തോന്നി. അപ്പാപ്പന് കുളി കഴിഞ്ഞ് പ്രാഞ്ചി പ്രാഞ്ചി സ്വന്ത് വീട്ടിലേക്ക് പ്പോകുന്ന കണ്ടു. അച്ചായന് അന്നൊരു കല്യാണത്തിനു പ്ഒയിരിക്കുന്നു. മമ്മി അടുക്കളയില്‍ ബീഫ് നിര്‍മ്മാണത്തില്‍. രംഗം വിജനം.
ഞാന്‍ ഓപ്പറെഷന് ജംഗിള്‍ നടത്തി. വര്‍ഷങ്ങളായി അപ്പാപ്പാന് നടന്ന ചേരിയ വഴിത്താര. അത് എന്നെ നയിച്ചത് ഒരു വലിയ മുറിയുടെ വിസ്താരമുള്ള ഒരു സ്ഥലത്തേക്ക്.
അവിടെ:
ഒരു വശത്ത് കുറെ കല്ലുകള്‍ ഭംഗിയില്‍ അടക്കി വച്ചിരിക്കുന്നു. ഒരു വശത്ത് ധാരാളം ചിരട്ടകള്‍ അടുക്കിപ്പെറുക്കി വച്ചിരിക്കുന്നു. ഇനിയൊരു ഭാഗത്ത് കവുങ്ങിന് പാളകള്‍ വൃത്തിയായി മുറിച്ച് നിരനിരയായി വച്ചിരിക്കുന്നു. പിന്നെയും എണ്ണമറ്റ സാധങ്ങള്‍. മിക്കവയും നമ്മള് ഉപയോഗമില്ലാതെ കളയുന്നവ. മഴ വന്നാല്‍ മൂടിയിടാന്‍ ആണെന്നു തോന്നുന്നു ഒരു ഭാഗത്ത് ടാര്‍പോളിന്‍ മടക്കി വച്ചിരിക്കുന്നു.
എല്ലാം സുരക്ഷിതമായി അടുക്കി വച്ചിരിക്കുന്നു.
ശാന്തമായ ആ ലോകത്തേക്ക് കയരിച്ചെന്ന ഞാന്‍ ഒരു trespasser ആണെന്ന് എനിക്ക് തോന്നി.
അവിടെ നിന്ന് തിരികെ വീട്ടിലെത്തിയ ഞാന്‍ എന്തിനെന്നരിയാതെ കുറേ കരഞ്ഞു. മമ്മി ചോദിച്ചിട്ടും ഞാന്‍ ഒന്നും പറഞ്ഞില്ല.
അതിനു ശേഷം ഒരിക്കലും ആ മനോഹര ലോകത്ത് അതിക്രമിച്ചു കയറാന്‍ പിന്നീടൊരിക്കലും എനിക്കു തോന്നിയിട്ടില്ല.
Sunday, January 20, 2008
സ്ലീവ് ലെസ്സും ത്രീഫോറ്ത്തും

പൊന്നു പരുമല തിരുമേനീ മറ്റാര്‍ക്കും ഈ ഗതി വരുത്തല്ലേ!
എന്റെ വിവാഹം എന്ന മംഗളകര്‍മ്മം നടന്ന് നാലാമത്തെ ദിവസം എനിക്ക് എക്സാം ഉണ്ടായിരിന്നു.
കൊല്ലം കുറേ മുമ്പാണ്. എന്റെ കണവന്, ഞങ്ങളുടെ നാട്ടുകാരനാണെങ്കിലും നാടു സന്ദര്‍ശനം കുറവായിരുന്നു.
എക്സാമിനു ശേഷം എന്നെ പിക്കാന് വരാം എന്നു പറഞ്ഞപ്പോള്‍, എന്റെ സായിപ്പിനെ ടീച്ചേഴ്സിനും, കൂട്ടുകാര്‍ക്കും ഒക്കെ ഒന്നു പരിചയപ്പെടുത്താമല്ലോ എന്ന അഹംങ്കാരം എന്നില്‍ വന്നത് സ്വാഭാവികം മാത്രമാണല്ലോ?
കൂട്ടുകാരെല്ലാം ആഹ്ലാദചിത്തരായി അവനെ കാത്തു നിന്നു.
എന്റെ കണവന് അമ്മാനച്ഛന്റെ പുതിയ റ്റാറ്റാ സീയാറ ഓടിച്ചു കാമ്പസ്സില്‍ കേറി.
കോമ്പൌണ്ടില്‍ റ പോലെ പാഞ്ഞു വളഞ്ഞ് അവന് നിന്നു. നിന്നപ്പോള്‍ ബോണറ്റു ഒന്നു കുലുങ്ങി.
എല്ലാം പെര്‍ഫെക്റ്റ്.

അതിനുള്ളില്‍ അതിലും സുന്ദരനായ എന്റെ കണവന്.
കോളിജിന്റെ മൂന്നു നിലകളിലും പുരുഷാരം ഇതില്‍ നിന്നിറങ്ങുന്ന അവതാരത്തെ കാണാന്‍.
പക്ഷേ അതിനുള്ളില്‍ നിന്ന് ഇറങ്ങിയ എന്റെ കണവന്റെ വേഷം! ഓര്‍ക്കുമ്പോള്‍ ഇപ്പോഴും എനിക്ക് ജാള്യത.
ഒരു കറുത്ത സ്ലീവ്ലെസ്സ് ഷര്‍ട്ടും, മുക്കാലന് കാലുറയും.
ച്ഛി ച്ഛി.
പ്രിസിപ്പാളിനെ കൊണ്ടു പരിചയപ്പെടുത്തിയപ്പോള്‍ മാഡം നോക്കിയ നോട്ടം....
വര്‍ഷം 95 ആയതുകൊണ്ടായിരിക്കും......
Tuesday, January 15, 2008
യു.എസ് ഡോക്ടറെ തോല്‍പ്പിച്ച ആയുര്‍വേദം!

എന്റെ കാന്തന് (യെസ്, ഭര്‍ത്താവിനു he is a doctor, not PHD medical doctor)മലയാളം വായിക്കാനറിയില്ലഎന്നു വരുകിലും എഴുതാനും അറിയില്ല. അതിനാല്‍ എന്റെ ബ്ലോഗ് കാണില്ല. എന്നാലും ഞാന്‍ എല്ലാം വായിച്ചു കേള്‍പ്പിക്കും. എന്റെ ഉദാത്തമായ കലാസൃഷ്ടികളാണല്ലോ?
പുള്ളിക്കാരനു വളരെ കാലമായ കൃത്യമായ ഇന്റര്‍വെല്ലുകളില്‍ വായില്പ്പുണ്ണ് വരും. അതിയാന്റെ ഇംഗ്ലീഷ് സ്വതവേ ഉരുളക്കിഴങ്ങ് പുഴുങ്ങിയത് വായിലിട്ടതുപോലെ ആയതിനാല്‍ പെട്ടന്ന് മനസിലാകത്തില്ലായിരുന്നു. മലയാളം പറയുമ്പോഴും ഈ ഉരുളക്കിഴങ്ങു ഇമ്പാക്റ്റ് വരുമ്പോഴാണ് മനസിലാകുക ‘അവന് വന്നു’ എന്ന്. നാവിന്റെ അടിയില്‍, കവിളിന്റെ ഉള്‍ഭാഗത്ത് അങ്ങനെ ചെറിയ നുണല് പോലെ വരും.
കല്യാണം കഴിഞ്ഞ് ഇതു മാസത്തില്‍ രണ്ടു പ്രാവശ്യം റെഗുലറായി വരുന്നതു കണ്ടു. പേരുകേട്ട അമേരിക്കയില്‍ വലിയ ഡോക്ടറല്ലേ? എന്തു കഴിച്ചിട്ടും മാറുന്നില്ല, മൌത്ത് വാഷ് കമ്പനികള്‍ക്ക് കുറേ ഡോളരു കൊടുത്തത് മെച്ചം. അവനു ജൊലിയില്‍ concentrate ചെയ്യാന്‍ സാധിക്കുന്നില്ല എന്ന് സങ്കടത്തോടെ പരയുന്നകേട്ടപ്പോല് എന്നിലെ ധര്‍മ്മപത്നി ഉണര്‍ന്നു.
-----------------------------------
എന്റെ കേളിജില് അദ്യാപകനായിരുന്ന മാത്യുസാറിന് ഇതുപോലെ പലപ്പോഴും ക്ലാസ് എടുക്കാന്‍ കഴിയതെവരുമായിരുന്നു. സാര്‍ അതീവ സങ്കടത്തില്ൊരിക്കല് തന്റെ നിരാശ അറിയിച്ചു.. ചെയ്യാത്ത ചികിത്സ കളില്ല. ഒരു ദിവസം ക്ലാസിലെ ഒരു കുട്ടി, അവളുടെ പേര് ഗീത,അവളുടെ വല്യച്ഛന് (grand father)വലിയ വൈദ്യനായിരുന്നു. ഒരു ദിവസം ഗീത മാത്യുസാറിന്റെ വായില്‍ പുണ്ണിനെപറ്റി വല്യച്ഛനോട് പറഞ്ഞു. അന്ന് വല്യച്ഛന് ഒരു പൊതിമരുന്നും ഒരു കുറിപ്പും ഗീത വശം സാറിനെത്തിച്ചു.ഒരു മാസം തുടര്‍ച്ചയായി ഈ മരുന്ന് കിടക്കുന്നതിനും മുമ്പ് മൂന്ന് സ്പൂണ്‍ ഇരട്ടി ചെറുചൂടുവെള്ളത്തില്‍ കലര്‍ത്തി കുടിക്കുക. തൈര്, മാംസം ഇവ വര്‍ജ്ജിക്കുക.30 ദിവസത്തിനു ശേഷം വിവരം അറിയിക്കുക.
30 ദിവസത്തിനു ശേഷം മാത്യസാറും ഭാര്യയും ഗീതയുടേ വീട്ടില്‍ ചെന്നുപോലും. കുറേ വെറ്റില അടക്ക ഒരു കോടി മുണ്ട് ഇവ വല്യച്ഛന്റെ കാല്ക്കല് സമര്‍പ്പിച്ചു എന്ന് ഗീത പറായുന്നു.
അന്ന് വല്യച്ഛന് സാറിനോട് പറഞ്ഞത് ഇത്രമാത്രം: അലോപ്പതിക്കാര് ചെയ്യുന്നത് വായില്‍ വന്ന വ്രണം ഉണക്കുകയാണ്. എന്നാല്‍ ധന്വന്തരി പ്രകാരം, മാഷിന്റെ അസുഖം വയറിനായിരുന്നു, വയറ് ഭക്ഷണത്തെ സ്വീകരിക്കാന്‍ കാണിക്കുന്ന വൈമുഖ്യമാണ് വ്രണമായി വായില്‍ പ്രത്യക്ഷപ്പെടുന്നത്. സ്വാഭാവികമായും ഭക്ഷണം കഴിക്കാന്‍ സാദിക്കാതെ വരുന്നു. അതിനാല്‍ ഞാന്‍ തന്ന മരുന്ന് വെറും ത്രിഫല എന്ന ഔഷധമാണ്. അത് ദഹനത്തെ വര്‍ദ്ധിപ്പിക്കുന്നു, അതോടൊപ്പം ശോധ്ന് വറ്ദ്ധിപ്പിക്കുന്നു. 30 ദിവസം വയര്‍ നന്നായതോടെ വ്രണം എന്നെന്നേക്കുമായി വിടപറഞ്ഞു. ഇത്രയേ ഉള്ളൂ.
--------------------------------
കാന്തനെ ഞാന്‍ വെല്ലുവിളിച്ചു. 30 ദിവസം തരാമോ? ഞാന്‍ മാറ്റിത്തരാം.
നാട്ടില്‍ നിന്ന് ത്രിഫല വരുത്താന്‍ എടുത്തത് 48 മണിക്കൂര്‍. തന്റെ തനി നാടനായ ഭാര്യയെ എന്റെ പുള്ളിക്കാരനു പ്രിയപ്പെട്ടവളാക്കാന് ഈ ത്രിഫല സഹായിച്ചു, ഇപ്പോള്‍ 10 ദിവസത്തെ ഉഴിച്ചില്പിഴിച്ചിലിനായി എന്നെക്കാള്‍ നിര്‍ബന്ധം അവനാണ്. (രഹസ്യമായി he is reccomending ayurveda to his friends)
Wednesday, January 9, 2008
എനിക്കു വന്ന ആദ്യ പ്രേമലേഖനം.
ദേവസേന എന്ന ചേച്ചിയുടെ ബ്ലോഗ് വായിച്ചപ്പോള്‍ തോന്നിയത്:
വര്‍ഷം 84മുതല്‍ 89 വരെ ആയിരുന്നു എന്റെ കൌമാരം. എട്ടാം ക്ലാസില്‍ പഠിക്കുമോഴാണു എന്നെ ശ്രദ്ധിക്കുന്ന ചേട്ടന്മാര് കുറേയുണ്ടെന്ന് മനസിലായത്. അന്നൊക്കെ എനിക്ക് വീട്ടില്‍ നിന്ന് സ്കൂളിലേക്ക് ഇറങ്ങാന്‍ എന്തൊരു ഉത്സാഹമായിരുന്നെന്നോ? നമ്മളെ ശ്രദ്ദിക്കാനും, നമ്മുടെ വരവു കാണാനും വഴിനീളെ കാത്തുനിക്കുന്ന ചേട്ടന്മാര് ഉണ്ടാകുക എന്ന ഓര്‍മ്മ തന്നെ കോള്മയിര് കൊള്ളിക്കുന്നതായിരുന്നു. അങ്ങനെ ഭാവിക്കുകയില്ലെങ്കിലും. അങ്ങനെയിരിക്കുമ്പോഴാണ് ഒരു ദിവസം വൈകുന്നേരം വീട്ടില്‍ ചെന്നു കേറിയ എന്നെ മമ്മി തീ പാറുന്നു നോട്ടത്തോടെ എതിരേറ്റു. എനിക്കു കാപ്പി വച്ചു തന്നപ്പോള്‍ പതിവില്ലാത്ത ഒരു അമരം ഗ്ലാസ്സിനു. ചില്ലുഗ്ലാസായിരുന്നെങ്കില് അത് പൊട്ടിയേനേ.
എന്നും ഞാന്‍ രാവിലെ വീട്ടില്‍ നിന്ന് ഇറങ്ങിയാല്‍ തിരിച്ചെത്തുന്നതു വരെയുള്ള കാര്യങ്ങള്‍ സാകൂതം ചോദിച്ചറിയുമായിരുന്ന എന്റെ മമ്മി മുഖം കയറ്റിപിടിച്ചിരിക്കുന്നു. എന്തു പറ്റി മമ്മീ എന്ന എന്റെ ചോദ്യത്തിനും അച്ചായന് വരുമ്പോള്‍ അറിയാം എന്നായിരുന്നു മറുപടി.
അച്ചായന് വന്നു കയറുന്നതുവരെ എന്റെ വീട് ഈയിടെ ടീവിയില്‍ കണ്ട പിറവി എന്ന സിനിമ പോലെയായി. മഴയുടെ ശബ്ദം മാത്രം.
അവസാനം അച്ചായന്റെ ബുളളറ്റിന്റെ മുഴക്കം അങ്ങകലെ കേട്ടു.
വന്നു കയറിയ അച്ചായന് മമ്മി ഒരു ഇലന്റ് കൊണ്ടു കൊടുത്തു. ഇന്നാ മോള്‍ക്ക് വന്ന പ്രേമലേഖനം എന്നു പറഞ്ഞ്.
എനിക്ക് ആകെ ഭയമായി പോയി.
അച്ചായന്റെ മുഖം വലിഞ്ഞു മുറുകി. ഞാന്‍ ആകെ വിരങ്ങലിച്ചു നിന്നു.
വായിച്ചു കഴിഞ്ഞതും അച്ചായന് ഉറക്കെയുറക്കെ പൊട്ടി ചിരിച്ചു.
മമ്മി മുഖം കറുപ്പിച്ച് തല വെട്ടിച്ച് മൂക്കു കൊണ്ട് ച്ഛൂ.. എന്ന് കാണിച്ച് പോയി.
അച്ചായന് ചിരിച്ചുംകൊണ്ട് എനിക്ക് അതു തന്നു. ഇന്നാടീ സൂക്ഷിച്ചു വച്ചോ എന്ന് പറഞ്ഞു.
അതിലെ വാചകങ്ങള്‍ ഇന്നും എനിക്ക് കാണാപ്പാടമാണ്.
“എന്റെ സ്വന്തം മാത്രമായ -------,
നിനക്ക് എന്നോട് ഇഷ്ടമില്ലേ? എന്താണ് എന്നെ കാണുമ്പോള്‍ നീ മുഖം തിരിക്കുന്നത്.
ഞാന്‍ ഈ ഭൂമിയില്‍ ജീവിക്കുന്നതു നിനക്കു വേണ്ടിയാണെന്ന് നീ അറിയുന്നില്ലേ?
ഞാന്‍ കരോളിന് നിന്റെ വീട്ടില്‍ വന്നപ്പോഴും നീ കണ്ടഭാവം നടിച്ചില്ല. നീ എന്നെ സ്നേഹിച്ചില്ലെങ്കില്‍ ഞാന്‍ ഈ നാടുവിട്ട് ഓടിപ്പോകും. പിന്നെ നിനക്ക് എന്നെ കാണാന്‍ പറ്റൂല്ല. അതിനെന്താ നിനക്കെന്നെ ഇഷ്ടമില്ലല്ലോ.
എന്നെ നിനക്കും മനസിലായോ? എന്റെ പേരെഴുതാന്‍ എനിക്ക് ഭയമാണ്. നിന്റെ അച്ചായന് എന്നെ തല്ലിക്കൊല്ലും.
നീ എന്നെ നോക്കി ഒന്നു ചിരിക്കണം. ഞാന്‍ എന്റെ കൂട്ടുകാരുടെ അടുത്ത് ബെറ്റ് വച്ചുപോയി. നീ വെറുതേ ബാലന് നായ്രുടെ കടയുടെ ഭാഗത്തേക്ക് നോക്കി ഒന്നു ചിരിച്ചാല്‍ മാത്രം മതി പ്ലീസ്....
നിന്റെ മാത്രം സ്വന്തം
ഞാന്‍ ഇതു വായിച്ച് ഞെട്ടിപ്പോയി. അച്ചായന് അപ്പോഴും ചിരി. ഇവനാരാ മോളേ... എന്ന് ചോദിച്ചു.
സത്യമായും അറിയില്ലച്ചായാ... ഞാന്‍ പറഞ്ഞു.
അടുത്ത ദിവസം അച്ചായന് എന്റെ കൂടെ സ്കൂളിലേക്ക് നടന്നു വന്നു. ഞാന്‍ തലകുനിച്ച് അച്ചായന്റെ കൂടെ നടന്നു. ബാലന് നായരുടെ കടയുടെ അവിടേക്ക് ഞാന്‍ പാളി നോക്കി. അവിടെ എപ്പോഴും കുറച്ച് കമന്റടിക്കാര്‍ ഉണ്ടാകും. നല്ല രസമാ അവരുടെ വര്‍ത്തമാനങ്ങള്‍ കേള്‍ക്കാന്‍.
ഇന്ന് മുടി സ്റ്റൈലാണല്ലോ?
ആ സ്ലൈഡിന്റെ കളറ് ശരിയായില്ലാ....
യൂണിഫോം അമ്മാമ്മയോടെ തേച്ചു തരാന്‍ പറ...
തുടങ്ങിയ കമന്റുകള്‍. അതിനിടയിലേതോ ഒരുത്തനാണു പ്രേമലേഖനം അയച്ചത്.
അച്ചായന് എന്നോട് വാടീ എന്ന് പറഞ്ഞ് ബാലന് നായരുടെ കടയില്‍ കേറി. ഒരു മാടക്കടയാണ്. അതിനു മുന്നില്‍ മുള കൊണ്ട് കെട്ടിയ ബഞ്ച്. എന്തോ ഒണ്ട് ബാലാ എന്ന് ചോദിച്ച് അച്ചായന് അങ്ങോട്ട് കേറി. കമന്റു വിതരണക്കാര്‍ ഒന്നു ഭയന്നു. എനിക്ക് അവരുടെ മുഖം നോക്കാന്‍ കഴിഞ്ഞില്ല. എങ്കിലും പാളി നോക്കിയപ്പോള്‍ ഒരുവന് ആകെ വിളറി നില്ക്കുന്നതു കണ്ടു. അപ്പോള്‍ നായകന് അവന് തന്നെ.
ബാലാ, കൊച്ചിനു ഒരു നന്നാറി കൊട്. അച്ചായന് ഒരു പനാമ വാങ്ങി ചെറിയ ചിമ്മിനിയില്‍ നിന്ന് കടലാസു തുണ്ട് കൊണ്ട് അതു കത്തിച്ചു. എന്നിട്ട് തല ഉയര്‍ത്തിയപ്പോഴേക്കും കമന്റു വിത്രരണക്കാര് ഒരോരുത്തരായി മുങ്ങി. അച്ചായന് അവസാനം പോകുന്നവനെ നോക്കി ഒന്ന് മൂളി. ഊം,,,,,, മൂളലിന്റെ നീളത്തില്‍ നിന്ന് അത് വാണിംഗ് ആണെന്ന് മനസിലായി.
പക്ഷേ ആ വാണിംഗോടെ എല്ലാം നിന്നു. നാശം. കമന്റുകളും.... കത്തുകളും..
Wednesday, January 2, 2008
ആദ്യചുംബനം

മായാതെ കിടക്കും
ആദ്യചുംബനത്തിന്റെ ഓര്‍മ്മ
ദേവാലയത്തിലെ
ന്യൂ ഇയര്‍ രാത്രിയിലെ
കുര്‍ബാനയ്ക്കിടയില്‍
സെമിത്തേരിയിടെ
മതിലിനോട് ചേര്‍ന്ന്
വളഞ്ഞുനില്ക്കുന്ന
തെങ്ങിനോട് ചാരി നില്ക്കുന്ന
രണ്ടുപെണ്‍കുട്ടികളുടെ
നിഴലുകള്‍
ഏറ്റവും പ്രിയപ്പെട്ട
കൂട്ടുകാരിയുടെ
ചെഞ്ചുണ്ടുകള്‍ക്ക്
മധുരമല്ലായിരുന്നു
ചവര്‍പ്പും പുളിയും
അവള്‍ക്കും അങ്ങനെ തന്നെ
തോന്നിയെന്ന് അവള് പറഞ്ഞത്
ഒരു ജനുവരി 2നായിരുന്നു.
Subscribe to:
Posts (Atom)