
പൊന്നു പരുമല തിരുമേനീ മറ്റാര്‍ക്കും ഈ ഗതി വരുത്തല്ലേ!
എന്റെ വിവാഹം എന്ന മംഗളകര്‍മ്മം നടന്ന് നാലാമത്തെ ദിവസം എനിക്ക് എക്സാം ഉണ്ടായിരിന്നു.
കൊല്ലം കുറേ മുമ്പാണ്. എന്റെ കണവന്‍, ഞങ്ങളുടെ നാട്ടുകാരനാണെങ്കിലും നാടു സന്ദര്‍ശനം കുറവായിരുന്നു.
എക്സാമിനു ശേഷം എന്നെ പിക്കാന്‍ വരാം എന്നു പറഞ്ഞപ്പോള്‍, എന്റെ സായിപ്പിനെ ടീച്ചേഴ്സിനും, കൂട്ടുകാര്‍ക്കും ഒക്കെ ഒന്നു പരിചയപ്പെടുത്താമല്ലോ എന്ന അഹംങ്കാരം എന്നില്‍ വന്നത് സ്വാഭാവികം മാത്രമാണല്ലോ?
കൂട്ടുകാരെല്ലാം ആഹ്ലാദചിത്തരായി അവനെ കാത്തു നിന്നു.
എന്റെ കണവന്‍ അമ്മാനച്ഛന്റെ പുതിയ റ്റാറ്റാ സീയാറ ഓടിച്ചു കാമ്പസ്സില്‍ കേറി.
കോമ്പൌണ്ടില്‍ റ പോലെ പാഞ്ഞു വളഞ്ഞ് അവന്‍ നിന്നു. നിന്നപ്പോള്‍ ബോണറ്റു ഒന്നു കുലുങ്ങി.
എല്ലാം പെര്‍ഫെക്റ്റ്.

അതിനുള്ളില്‍ അതിലും സുന്ദരനായ എന്റെ കണവന്‍.
കോളിജിന്റെ മൂന്നു നിലകളിലും പുരുഷാരം ഇതില്‍ നിന്നിറങ്ങുന്ന അവതാരത്തെ കാണാന്‍.
പക്ഷേ അതിനുള്ളില്‍ നിന്ന് ഇറങ്ങിയ എന്റെ കണവന്റെ വേഷം! ഓര്‍ക്കുമ്പോള്‍ ഇപ്പോഴും എനിക്ക് ജാള്യത.
ഒരു കറുത്ത സ്ലീവ്ലെസ്സ് ഷര്‍ട്ടും, മുക്കാലന്‍ കാലുറയും.
ച്ഛി ച്ഛി.
പ്രിസിപ്പാളിനെ കൊണ്ടു പരിചയപ്പെടുത്തിയപ്പോള്‍ മാഡം നോക്കിയ നോട്ടം....
വര്‍ഷം 95 ആയതുകൊണ്ടായിരിക്കും......
12 comments:
ആകെ ചമ്മിയല്ലേ....
രണ്ടാമത്തെ ചീറ്റിപോയ കണവപുരാണം. നോട്ടികുട്ടി നോട്ട് സോ നോട്ടീ! അല്ലെങ്കില്‍ അവര്‍ നിങ്ങളുടെ സ്പിരിറ്റ് തകര്‍ത്തോ? ഇതാണു കേരളസ്ത്രീകള്‍ തന്‍ ഭാവശുദ്ധി!
ചമ്മല്‍ മാറീട്ടുണ്ടാകും ല്ലെ?
പ്രിയ,
സംശയമുണ്ടോ? എല്ലാ ചമ്മലും മാറീല്ലേ...
അതു വരെ സൈക്കിളിലെങ്കിലും ഒന്നു പോകാന്‍ സാധിച്ചിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചിരുന്ന കോളേജ് മുറ്റത്ത് നമ്മുടെ സ്വന്തം കാറില്‍ സ്വന്തം.... വന്നിറങ്ങുന്നത് കണ്ടപ്പോണ്ടായ ത്രില്ല് ആ ഡ്രെസ്സ് കണ്ടപ്പ പോയ്യ്യേ.
സായിപ്പിനെ കാണാന്‍ നിന്നതല്ലേ.. അപ്പോള്‍ ഡ്രസ്സ് അതു തന്നെയാണ് നല്ലത്.
അപ്പോള്‍ നോട്ടി‘ചേച്ചി’യാണല്ലേ. 95-ല്‍ സിയേറ എന്നു പറയുമ്പോള്‍ റോയല്‍ വണ്ടി തന്നെ. ബോണറ്റ്(ഹുഡ്) കുലുങ്ങിയത് ഇഷ്ടപ്പെട്ടു. റ്റാറ്റയുടെ ഒട്ടുമിക്ക വണ്ടികളുടെയും ഒരു പ്രത്യേകതയാണത്. സായ്‌പ്പിന്റെ ചരിത്രം ഒന്നും കേള്‍ക്കാന്‍ ഞങ്ങള്‍ ബാച്ചികള്‍ക്ക് ഒരു താല്‍പ്പര്യവുമില്ല എന്ന് ഇതിനാല്‍ തെര്യപ്പെടുത്തിക്കൊള്ളുന്നു. “നേരു പറഞ്ഞാല്‍ പിണങ്ങല്ലേ, കൂലിക്കാളിനെ വിട്ടെന്നെ തല്ലല്ലേ കൊല്ലല്ലേ...നോട്ടീ, കുട്ടീ, രാജേശ്വരീ”.....എന്നാപ്പിന്നെ ഞാനങ്ങോട്ട്...
അജേഷേ,
വാഹങ്ങളുടെ കാമുകാ..
വേണ്ട മോനേ... വേണ്ട മോനേ... :):):)
hahaha
എന്റെ ബോണ്‍ ആന്‍ഡ് ബോട്ടപ്പ് കസിന്‍ നാട്ടില്‍ വന്നപ്പം അത് 95 നു മുന്നം ആണെന്നാ തോന്നണെ... കവലയില്‍ ഒക്കെ പോണ പോക്കു കണ്ട് നാട്ടുകാര്‍ ഒക്കെ ചിരിച്ചു, ചമ്മി ഐസ് ആയി ഞാനും അനിയനും പുറകെ..... ഒരു ഷോര്‍ട്ട്സ് ഒക്കെ ഇട്ട് അടി പൊളി ആയിട്ടായിരുന്നു പുള്ളിയുടെ നാടു ചുറ്റല്‍ :)
കൊള്ളാം കൊള്ളാം ആകാശത്തോളം പൊങ്ങി നിന്ന തല ഐസക് ന്യൂട്ടണ്‍ടെ തലയില്‍ വീണ തേങ്ങ ....സോറി ആപ്പിള്‍ പോലെ താഴെ വന്നു അല്ലെ ........
:)
വര്‍ഷം 95 എന്ന് പറഞ്ഞപ്പോള്‍ ഞാന്‍ ചിന്തിച്ചത് ,.... 95 വര്‍ഷം പഴക്കമുള്ള പ്രിന്‍സിപ്പാളോ അതേത് കോളേജ് ? എന്നായിരുന്നു. :) :)
നിരക്ഷരനായതിന്റെ കുഴപ്പം അല്ലാതെന്താ :) :) :)
Post a Comment