Wednesday, January 2, 2008
ആദ്യചുംബനം
മായാതെ കിടക്കും
ആദ്യചുംബനത്തിന്റെ ഓര്‍മ്മ
ദേവാലയത്തിലെ
ന്യൂ ഇയര്‍ രാത്രിയിലെ
കുര്‍ബാനയ്ക്കിടയില്‍
സെമിത്തേരിയിടെ
മതിലിനോട് ചേര്‍ന്ന്
വളഞ്ഞുനില്‍ക്കുന്ന
തെങ്ങിനോട് ചാരി നില്‍ക്കുന്ന
രണ്ടുപെണ്‍കുട്ടികളുടെ
നിഴലുകള്‍
ഏറ്റവും പ്രിയപ്പെട്ട
കൂട്ടുകാരിയുടെ
ചെഞ്ചുണ്ടുകള്‍ക്ക്
മധുരമല്ലായിരുന്നു
ചവര്‍പ്പും പുളിയും
അവള്‍ക്കും അങ്ങനെ തന്നെ
തോന്നിയെന്ന് അവള്‍ പറഞ്ഞത്
ഒരു ജനുവരി 2നായിരുന്നു.
Subscribe to:
Post Comments (Atom)
7 comments:
വരികള്‍ ഇത്ര പിശുക്കിയതെന്തിനാ നോട്ടിക്കുട്ടി.
നല്ല ഓര്‍മ്മ
ഇതിലൊക്കെ എന്താ തെറ്റും ശരിയും എന്നു മാത്രം മനസിലാവുന്നില്ല.
:)
ഉപാസന
ചുംബിക്കാന്‍ തെരെഞ്ഞെടുത്ത സഥലം ശ്ശി പുടിച്ചു കേട്ടോ, സെമിത്തേരിയേ! :)
മധുരചുംബനം ഹാ ഭാഷയുടെ കളികളേ. കയ്പ്പക്കയുടെ രസ്യന്‍ കയ്പ്പുള്ള ഒരു ചുംബനത്തിനു എന്താണ് വഴി? എന്നിട്ട് വേണം ഇണയെ പിടിച്ചു തിന്നുന്ന ആണ്‍ ചിലന്തിയാവാന്‍ :-)
ആദ്യ ചുംബനം ഇപ്പോഴും മധുരിക്കുന്ന ഓര്‍മ്മതന്നെ.
ശരിക്കും നോട്ടിക്കുട്ടി തന്നെ.
:) :)
Post a Comment