Tuesday, January 15, 2008

യു.എസ് ഡോക്ടറെ തോല്‍പ്പിച്ച ആയുര്‍വേദം!


എന്റെ കാന്തന് (യെസ്, ഭര്‍ത്താവിനു he is a doctor, not PHD medical doctor)മലയാളം വായിക്കാനറിയില്ലഎന്നു വരുകിലും എഴുതാനും അറിയില്ല. അതിനാല്‍ എന്റെ ബ്ലോഗ് കാണില്ല. എന്നാലും ഞാന്‍ എല്ലാം വായിച്ചു കേള്‍പ്പിക്കും. എന്റെ ഉദാത്തമായ കലാസൃഷ്ടികളാണല്ലോ?

പുള്ളിക്കാരനു വളരെ കാലമായ കൃത്യമായ ഇന്റര്‍വെല്ലുകളില്‍ വായില്‍പ്പുണ്ണ് വരും. അതിയാന്റെ ഇംഗ്ലീഷ് സ്വതവേ ഉരുളക്കിഴങ്ങ് പുഴുങ്ങിയത് വായിലിട്ടതുപോലെ ആയതിനാല്‍ പെട്ടന്ന് മനസിലാകത്തില്ലായിരുന്നു. മലയാളം പറയുമ്പോഴും ഈ ഉരുളക്കിഴങ്ങു ഇമ്പാക്റ്റ് വരുമ്പോഴാണ് മനസിലാകുക ‘അവന്‍ വന്നു’ എന്ന്. നാവിന്റെ അടിയില്‍, കവിളിന്റെ ഉള്‍ഭാ‍ഗത്ത് അങ്ങനെ ചെറിയ നുണല്‍ പോലെ വരും.

കല്യാണം കഴിഞ്ഞ് ഇതു മാസത്തില്‍ രണ്ടു പ്രാവശ്യം റെഗുലറായി വരുന്നതു കണ്ടു. പേരുകേട്ട അമേരിക്കയില്‍ വലിയ ഡോക്ടറല്ലേ? എന്തു കഴിച്ചിട്ടും മാറുന്നില്ല, മൌത്ത് വാഷ് കമ്പനികള്‍ക്ക് കുറേ ഡോളരു കൊടുത്തത് മെച്ചം. അവനു ജൊലിയില്‍ concentrate ചെയ്യാന്‍ സാധിക്കുന്നില്ല എന്ന് സങ്കടത്തോടെ പരയുന്നകേട്ടപ്പോല്‍ എന്നിലെ ധര്‍മ്മപത്നി ഉണര്‍ന്നു.

-----------------------------------
എന്റെ കേളിജില്‍ അദ്യാപകനായിരുന്ന മാത്യുസാറിന് ഇതുപോലെ പലപ്പോഴും ക്ലാസ് എടുക്കാന്‍ കഴിയതെവരുമായിരുന്നു. സാര്‍ അതീവ സങ്കടത്തില്ൊരിക്കല്‍ തന്റെ നിരാശ അറിയിച്ചു.. ചെയ്യാത്ത ചികിത്സ കളില്ല. ഒരു ദിവസം ക്ലാസിലെ ഒരു കുട്ടി, അവളുടെ പേര്‍ ഗീത,അവളുടെ വല്യച്ഛന്‍ (grand father)വലിയ വൈദ്യനായിരുന്നു. ഒരു ദിവസം ഗീത മാത്യുസാറിന്റെ വായില് പുണ്ണിനെപറ്റി വല്യച്ഛനോട് പറഞ്ഞു. അന്ന് വല്യച്ഛന് ഒരു പൊതിമരുന്നും ഒരു കുറിപ്പും ഗീത വശം സാറിനെത്തിച്ചു.ഒരു മാസം തുടര്‍ച്ചയായി ഈ മരുന്ന് കിടക്കുന്നതിനും മുമ്പ് മൂന്ന് സ്പൂണ് ഇരട്ടി ചെറുചൂടുവെള്ളത്തില് കലര്‍ത്തി കുടിക്കുക. തൈര്, മാംസം ഇവ വര്‍ജ്ജിക്കുക.30 ദിവസത്തിനു ശേഷം വിവരം അറിയിക്കുക.

30 ദിവസത്തിനു ശേഷം മാത്യസാറും ഭാര്യയും ഗീതയുടേ വീട്ടില് ചെന്നുപോലും. കുറേ വെറ്റില അടക്ക ഒരു കോടി മുണ്ട് ഇവ വല്യച്ഛന്റെ കാല്‍ക്കല് സമര്പ്പിച്ചു എന്ന് ഗീത പറായുന്നു.

അന്ന് വല്യച്ഛന് സാറിനോട് പറഞ്ഞത് ഇത്രമാത്രം: അലോപ്പതിക്കാര് ചെയ്യുന്നത് വായില് വന്ന വ്രണം ഉണക്കുകയാണ്. എന്നാല് ധന്വന്തരി പ്രകാരം, മാഷിന്റെ അസുഖം വയറിനായിരുന്നു, വയറ് ഭക്ഷണത്തെ സ്വീകരിക്കാന് കാണിക്കുന്ന വൈമുഖ്യമാണ് വ്രണമായി വായില് പ്രത്യക്ഷപ്പെടുന്നത്. സ്വാഭാവികമായും ഭക്ഷണം കഴിക്കാന് സാദിക്കാതെ വരുന്നു. അതിനാല് ഞാന് തന്ന മരുന്ന് വെറും ത്രിഫല എന്ന ഔഷധമാണ്. അത് ദഹനത്തെ വര്ദ്ധിപ്പിക്കുന്നു, അതോടൊപ്പം ശോധ്ന് വറ്ദ്ധിപ്പിക്കുന്നു. 30 ദിവസം വയര് നന്നായതോടെ വ്രണം എന്നെന്നേക്കുമായി വിടപറഞ്ഞു. ഇത്രയേ ഉള്ളൂ.
--------------------------------
കാന്തനെ ഞാന് വെല്ലുവിളിച്ചു. 30 ദിവസം തരാമോ? ഞാന് മാറ്റിത്തരാം.

നാട്ടില് നിന്ന് ത്രിഫല വരുത്താന് എടുത്തത് 48 മണിക്കൂര്. തന്റെ തനി നാടനായ ഭാര്യയെ എന്റെ പുള്ളിക്കാരനു പ്രിയപ്പെട്ടവളാക്കാന് ഈ ത്രിഫല സഹായിച്ചു, ഇപ്പോള് 10 ദിവസത്തെ ഉഴിച്ചില്പിഴിച്ചിലിനായി എന്നെക്കാള് നിര്‍ബന്ധം അവനാണ്. (രഹസ്യമായി he is reccomending ayurveda to his friends)

13 comments:

മൂര്‍ത്തി said...

ഒരറിവുകൂടി...നന്ദി...

ദിലീപ് വിശ്വനാഥ് said...

കൊള്ളാമല്ലോ നോട്ടി. നല്ല ഒരു അറിവാണ് ഇതു. വളരെ നന്ദി.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഹേയ് നോട്ടീ, കാന്തന്‍ ഫ്ലാറ്റായല്ലേ...

സാജന്‍| SAJAN said...

സംഭവം കൊള്ളാലോ, ഈ പോസ്റ്റെനിക്ക് ഇഷ്ടമായി താങ്ക് യൂ:)

ശ്രീലാല്‍ said...

താങ്ക്യൂ.

ശ്രീ said...

ഇതൊരു പുതിയ അരിവു തന്നെ

കണ്ണൂരാന്‍ - KANNURAN said...

ആഹാ.. അപ്പൊ ആയുര്‍വേദം തന്നെ നല്ലതല്ലെ? കൊള്ളാം പോസ്റ്റ്...

ഒരു “ദേശാഭിമാനി” said...

നമ്മുടെ ആയുര്‍വേദത്തിനു ഒരു ആരാധകനെ കൂടി നേടിക്കൊടുത്തതില്‍ നോട്ടികുട്ടിയോടു പ്രത്യേക നന്ദി രേഖപ്പെടുത്തുന്നു!

അതുല്യ said...

പോസ്റ്റ് മുഴോനും വായിയ്കാണ്ടെ, വായിപുണ്ണ് എന്ന് കേട്ടപ്പോഴ് ഞാന്‍ കമന്റായിട്ട് ഇടാംന്ന് കരുതിയതാണു, ഒന്ന് തൃഫല കഴിയ്ക്കുകയോ അല്ലെങ്കില്‍ കൃമി കളയാന്‍ അല്പം വേപ്പില (നീം) എടുത്ത് ചതച്ച് അരച്ച് നീര്‍ നാരങ്ങ നീരില്‍ കുടിച്ചാലും മതി. അല്ലെങ്കില്‍ വസ്തി. വയറീന്റെ അസുഖം ആദ്യം കാണുക വായിലാണെന്നാണു പറയുക. വായ്പുണ്ണിനു മോരിലു നല്ലെണ്ണ കലക്കി കവിള്‍ കൊണ്ടാലും മതി. ഇത് പോലെ ചിലര്‍ വായ നാറ്റം ന്ന് പറഞ്, മൌത്ത് ഫ്രഷനര്‍ ഉപയോഗിയ്കുകയും, പല്ല് ക്ലീന്ന് ചെയ്യിയ്കുകയുമൊക്കെക് ചെയ്യും. വയറിന്റെ ദഹന്നക്കേടാണു വായ നാറ്റത്തിന്റെ മേയിന്‍ ഹേതു.

Sherlock said...

പുതിയ അറിവാണ്...:)

ദൈവം said...

കുട്ട്യേ, പതിവില്ലാത്ത വിധം അച്ചരത്തെറ്റുകളാണല്ലോ ഇക്കുറി;
അതിനെന്തു മരുന്നു കഴിക്കണം? :)

നിരക്ഷരൻ said...

കൊള്ളാം നോട്ടീ
കാന്തനെ ചികിത്സിച്ച് വീഴ്‌ത്തി അല്ലേ ? :)

താരാപഥം said...

ഈ പോസ്റ്റ്‌ ഇതുവരേയും ഡോക്ടര്‍ സൂരജിനെ പോലെയുള്ളവര്‍ കണ്ടില്ലെ ?