Saturday, October 6, 2012

സുഖങ്ങള്‍ ഒരിക്കലും ഏകപക്ഷീയമല്ലതന്നെ.

ആരോപണം:
കന്മദത്തിലെ
കരുവാത്തി
എന്തിനും പോന്നവള്‍
ചീറ്റപുലി!

നായകന്റെ
ചുംബനത്തില്‍
മാന്‍പേടയായി.

ഇങ്ങിനെയെന്താ സംഭവിച്ചുകൂടേ?
ഒരാള്‍ (പുരുഷന്‍)
എന്തിനും പോന്നവന്‍
സിംഹം!

നോക്കിയാല്‍
ദഹിച്ചുപോകുമെന്ന്
ലോകം പറയുന്നവന്‍

കടിച്ചുപറിക്കാന്‍
വന്ന അവന്റെ
ചുണ്ടുകള്‍
എന്റെ ഓടപ്പഴചുണ്ടുകളാല്‍‍
മൃദുവായി ഉരഞ്ഞപ്പോഴേക്കും

സിംഹത്തിന്റെ
സട കൊഴിഞ്ഞു
മാന്‍പേടയായി.

സുഖങ്ങള്‍ ഒരിക്കലും ഏകപക്ഷീയമല്ലതന്നെ.
(സോറി! ഉദാഹരിക്കാന്‍ സിനിമ ഇനിയും ജനിക്കേണ്ടിയിരിക്കുന്നു)

Wednesday, July 8, 2009

വീണ്ടും നോട്ടിക്കുട്ടി.

(ഒരു കൊല്ലത്തേക്ക് മാറി നിക്കേണ്ടി വന്നു. ദൈവം പ്രതീക്ഷകള്‍ നല്‍കി. അതു വാനോളം ഉയര്‍ത്തി. ദൈവത്തില്‍ എല്ലാം അര്‍പ്പിച്ച് 10 മാസം കാത്തിരുന്നു. അവസാനം അതു ദു:ഖിപ്പിക്കാന്‍ മാത്രം ഉള്ളതായി മാറി.) വിശ്രമം കഴിഞ്ഞു. ഇപ്പോള്‍ നഷ്ടങ്ങള്‍ എല്ലാം ലാഘവത്തോടേ നോക്കികാണാന്‍ സാധിക്കുന്നു. ഞങ്ങള്‍ മാത്രമല്ല ലോകത്തിലെ ആദ്യത്തെ ആള്‍ക്കാര്‍ എന്നതും ആലോചിക്കുമ്പോള്‍ ഒരു സമാധാനം.)
ഇതെന്റെ പഴയ പോസ്റ്റാണു.

എന്നെ മലയാളം ബ്ളോഗിലേക്ക്‌ (അതിനു മുമ്പ്‌ ഇംഗ്ളീഷ്‌ ബ്ളോഗ്‌ ഉണ്ടായിരുന്നു) വലിച്ചിഴച്ചതെണ്റ്റെ ഒരു കൂട്ടുകാരിയായിരുന്നു. അവള്‍ കമണ്റ്റുകളിടാന്‍ മാത്രം ബ്ളോഗ്‌ ഉണ്ടാക്കിയവളും. അന്നേ അവള്‍ എന്നോട്‌ പറഞ്ഞിരുന്നതാണ്‌ നിണ്റ്റെ ഡീറ്റെയിത്സ്‌ ഒന്നും വക്കരുത്‌ വക്കരുത്‌ മോളേ എന്ന്‌. മലയാളത്തിലെ ബ്ളോഗുകള്‍ എല്ലാം കള്ളാപ്പേരിലാണ്‌ എന്ന്‌. പക്ഷേ ഞാന്‍ ഇതു വായിച്ചു തുടങ്ങിയപ്പോള്‍ ഒരു ദിവസം മുഴുവന്‍ ഇരുന്ന്‌ വായിച്ചത്‌ കൊച്ചുത്രേസ്യയുടെ. അതുപോലെ എഴുതാന്‍ എനിക്ക്‌ പറ്റൊന്നില്ല. ശ്രമിച്ചു നോക്കായ്ക അല്ല.

പിന്നെ യാണ്‌ എന്നെ മനസില്‍നെ മദിച്ചിരുന്ന ഒരു കാര്യം ഓര്‍മ്മ വന്നത്‌. ഈ പ്രപഞ്ചത്തില്‍ എനിക്കുമാത്രം അറിയാകുന്ന കാര്യങ്ങള്‍ ഇല്ലേ? എല്ലാര്‍ക്കും ഉണ്ടാകും. ആരോടും പറയാന്‍ പറ്റാത്ത ചില കാര്യങ്ങള്‍. അതിരുന്നു വിളിച്ചു പറയാന്‍ പറ്റിയ വേദി അല്ലേ ബ്ളോഗ്ഗ്‌? അതേ എന്ന്‌ എനിക്ക്‌ തോന്നി. അതിനാല്‍ ഞാന്‍ ബ്ളോഗുന്നു. എണ്റ്റെ ഐഡണ്റ്റിറ്റി വെളിവാക്കുന്ന പലതും ഞാന്‍ പ്രൊഫൈലിലും ബ്ളൊഗിലും ഇട്ടു. പക്ഷേ എണ്റ്റെ പരിചയ വൃന്ദത്തില്‍ പെട്ട ആരും ബ്ളോഗ്ഗിലില്ലാത്തതിനാലോ എന്തോ എന്നെ ആരും തിര്‍ച്ചറിഞ്ഞില്ല എന്ന്‌ ഞാന്‍ വിശ്വസിക്കുന്നു. എണ്റ്റെ ചില പോസ്റ്റുകളില്‍ ചിലര്‍ ചീത്ത കമണ്റ്റുകള്‍ ഇട്ടിരുന്നു. എണ്റ്റെ മെയിലിലും വന്നിരുന്നു. അതില്‍ എനിക്ക്‌ പരിഭവം ഇല്ല.

പക്ഷേ അവരോട്‌ ഒരു വാക്ക്‌ : ഞാന്‍ ഒരിക്കലും ചീത്ത വാക്കുകള്‍ ഉപയോഗിച്ച്‌ ഒന്നും എഴുതിയിട്ടില്ല. ഇനി എഴുതുകയുമില്ല. എന്നാല്‍ എണ്റ്റെ രഹസ്യങ്ങള്‍ ഞാന്‍ എഴുതും. ഒളിച്ചിരുന്ന്‌ എഴുതും. ദയവുചെയ്ത്‌ കമണ്റ്റുകള്‍ ഇടുക. ചീത്ത ഭാഷ അല്ലാതെയും കമണ്റ്റിടാമല്ലോ? സ്വയം ഭോഗം എന്ന്‌ എണ്റ്റെ പോസ്റ്റില്‍ തലക്കെട്ട്‌ ഒഴിച്ചു നിര്‍ത്തിയാല്‍ അത്‌ എന്തായിരുന്നു എന്ന്‌ പോലും ആരും തിര്‍ച്ചറിയില്ലായിരുന്നു. ഒരു വാക്കും അനാവശ്യമായി അതില്‍ ഉപയോഗിച്ചിട്ടില്ലല്ലോ? പിന്നെ എന്തിനാണ്‌ അനോണിമസ്‌ ആയി വന്ന്‌ പുലഭ്യം പറഞ്ഞത്‌ ചിലര്‍? അവരുടെ മനസിലല്ലേ അശ്ളീലം? എണ്റ്റെ മനസിലാണോ?

-സ്നേഹപൂര്‍വ്വം നോട്ടിക്കുട്ടി

Friday, July 4, 2008

എന്താണ് love making?

love making എന്താണ്?

സ്നേഹം ഉണ്ടാക്കാന്‍ പറ്റുന്ന ഒന്നാണോ?

love എന്നാല്‍ സ്നേഹമല്ലേ?

making love എന്നാല്‍ രതി ആകുമോ?

enlishല്‍ അക്ഷരങ്ങള്‍ വെറും 26
അതിനാല്‍ അവര്‍ക്ക് നിര്‍മ്മിക്കാന്‍
പറ്റില്ല രതിക്കൊരു വാക്ക്

inter course? ടൂ ടെക്നിക്കല്‍
സംഭോഗം? very nice

എങ്കിലും

LOVE MAKING
ഒരു romantic mood
ഉണ്ടാക്കുന്നു, ഇല്ലേ?

Sunday, February 17, 2008

എനിക്കെതിരെ ഗൂഢാലോചന


കൊല്ലങ്ങള്‍ക്കു മുമ്പാണു. എം.എക്ക്‌ പഠിക്കുന്ന കാലം. ഒരു സുന്ദരന്‍ വെള്ളിയാഴ്ച.
കൂര്‍ക്ക സീസണായിരുന്നതിനാല്‍ രാവിലെ ബ്രേക്ക്‌ ഫാസ്റ്റ്‌ കഞ്ഞിയും മൊരമരാന്ന്‌ ഡബിള്‍ ഫ്രൈ ചെയ്ത കൂര്‍ക്ക്‌ ഉലര്‍ത്തിയതും കഴിച്ചു. ഗോഡ്‌ ഫാദര്‍ കനക സ്റ്റൈല്‍ പുതിയ ചുരിദാറുമിട്ട്‌ ആത്മവിശ്വാസത്തോടെ ബസില്‍ കയറി.
ബസില്‍ നിന്ന്‌ ഇറങ്ങിയപ്പോള്‍ സഹപാഠി സൂസന്‍ ഹോസ്റ്റലില്‍ നിന്നു വരുന്നു.

എന്തു പറ്റിയെടീ നിണ്റ്റെ കണ്ണിന്‌? എണ്റ്റെ വലത്തെ കണ്ണിനെ ഉദ്ദേശിച്ച്‌ അവള്‍ ചോദിച്ചു. (നിറം ഇറങ്ങാത്ത കാലമായതിനാല്‍ പെണ്‍കുട്ടികള്‍ പരസ്പരം എടാ എന്നു വിളിച്ചുതുടങ്ങിയിരുന്നില്ല)

ഏയ്‌ ഒന്നും പറ്റിയിട്ടില്ലല്ലോ?

എന്തായലും ചെമല കളറായിരിക്കുന്നു, കേട്ടോടീ. അവള്‍ പറഞ്ഞു.

കോളെജ്‌ വരാന്തയില്‍ വച്ച് പപ്പി (പത്മിനി) എന്തെടീ കണ്ണു ചെമന്നിരിക്കുന്നത്‌? എനിക്കു കണ്ണിനു ഒരു കിരുകിരുപ്പ്‌ തോന്നി.
ക്ളാസിലെത്തിയപ്പോള്‍ ഓരോരുത്തരായി ചോദിച്ചു.

എനിക്ക്‌ വലത്തെ കണ്ണില്‍ വേദനയും തുടങ്ങി. തിരുമിതിരുമ്മി കണ്ണ്‌ ഒരു പരുവമായി.

തേഡ്‌ അവറില്‍ മിസ്‌ ചോദിച്ചു: എന്നാ പറ്റിയെടോ തന്റെ കണ്ണിന്‌? ചുമന്നിരിക്കുന്നല്ലോ?

ഉച്ചയ്ക്ക്‌ ഊണുകഴിക്കാന്‍ നിക്കാതെ അച്ചായണ്റ്റെ കടയിലേക്ക്‌ ഫോണ്‍ചെയ്തു. അച്ചായനുമൊത്ത്‌ കണ്ണു ഡോക്ടര്‍ എം.ഓ സൈമണ്‍ ണ്റ്റെ വീട്ടില്‍ പോയി. കണ്ണു ചെക്ക്‌ ചെയ്തു. ഒരു ഐഡ്രോപ്പിനു എഴുതി തന്നു. അത്‌ കണ്ണിലൊഴിച്ചു മൂന്നു നേരം.

തിങ്കളാഴ്ച.

സൂസനും മറ്റു വാനരസൈന്യവും എണ്റ്റെ ചുറ്റുമിരുന്നു.

എടീ നീ ആടിനെ പട്ടിയാക്കും എന്ന് കേട്ടിട്ടുണ്ടോ?

ഉവ്വ്‌, പക്ഷേങ്കി ഇപ്പോ പറയാന്‍ കാരണം?

വ്യാഴാഴ്ച ഞങ്ങള്‍ ൬ പേര്‍ കൂടി ഒരു തീരുമാനം എടുത്തു. നിന്നോട്‌ ഞങ്ങള്‍ പലപ്പോഴായി കണ്ണു ചെമന്നിരിക്കുന്നല്ലോ എന്ന് പറയുക. ആടിനെ പട്ടിയാക്കുന്നത്‌ ഇങ്ങനെയാ മോളേ? അച്ചായണ്റ്റെ കാശ്‌ കളഞ്ഞത്‌ മിച്ചം! സ്വയം തോന്നാതെ മറ്റുള്ളവര്‍ പറയുന്ന കേട്ട്‌ ഒന്നു ചെയ്യരുത്‌ കേട്ടോ മോളേ?

ഞാന്‍ ചമ്മി. എങ്കിലും അച്ചായനോട്‌ പറഞ്ഞാ ചീത്ത കിട്ടിയേനേ. (സൂസനു അതിനു പകരം ഉഗ്രനൊരു ചമ്മല്‍ തിരിച്ചു കൊടുത്തു അതു പിന്നെ.. )

Wednesday, February 13, 2008

തത്തമ്മ ചുണ്ടനില്‍ നിന്ന് പൊലീസുകാരനിലേക്കുള്ള ദൂരം.

വര്‍ഷം 93. സന്തോഷത്തിണ്റ്റെ കാലം. രാവിലെ ബ്യാഗും എടുത്ത്‌ തോളിലിട്ട്‌ മമ്മിയോട്‌ റ്റാറ്റ പറഞ്ഞ്‌ ബസ്സ്റ്റോപ്പിലെത്തി. ഒരാഴ്ചയായി ബാഷി (ബസിണ്റ്റെ പേരാണു) പുതിയൊരു കിളിയാണ്‌. കണ്ടാല്‍ അയ്യാ എന്തടാ മുത്തേ എന്ന്‌ ചോദിച്ചു കവിളില്‍ ഒന്നു നുള്ളാന്‍ തോന്നുന്ന പോലെ മുഖമുള്ള ഒരുത്തന്‍. ഒരിക്കലും ഇയാള്‍ ക്ളീനറാകേണ്ടവനല്ല. ബസ്‌ ഓണറുടെ ബന്ധുവാകും എന്ന്‌ സംശയം. പത്താം ക്ളാസ്സു കഴിയേണ്ട പ്രായം പോലും ആയിട്ടുണ്ടാകില്ല.

കടമിഴിക്കോണുകള്‍ കൊണ്ട്‌ ഞാന്‍ ഒന്ന്‌ കടമിഴിക്കോണുകള്‍ കൊണ്ട്‌ ഒന്ന്‌ കടാക്ഷിച്ചപ്പോഴേക്കും പാവം പയ്യന്‍ ആകെ പരവശനായിപ്പോയി. അവണ്റ്റെ ജോലിയിലെ കോണ്‍സണ്ട്രേഷന്‍ പോകുന്നുവെന്ന്‌ മനസിലാക്കി. അഞ്ചെട്ടു സ്റ്റോപ്പുകള്‍ക്കപ്പുറമാണ്‌ കോളേജ്‌. അവണ്റ്റെ കണ്ണുകളിലേക്ക്‌ നോക്കാന്‍ പാകത്തിനു ഞാന്‍ എന്നും നില്‍ക്കും. എന്നെകാണുമ്പോഴേക്കും പാവത്തിനെന്തു പരിഭ്രമമാണെന്നോ? ബസില്‍ കയറിയാല്‍ ഇറങ്ങുന്നതു വരെ ഞാന്‍ അവണ്റ്റെ കണ്ണില്‍ നോക്കി നില്‍ക്കും. അതു പാവം കണ്ണുകള്‍ വലിച്ച്‌ ആളെ ഇറക്കും കേറ്റും. വീണ്ടും നോക്കുമ്പോള്‍ ഞാന്‍ അവണ്റ്റെ കണ്ണിലേക്ക്‌ നോക്കിനില്‍ക്കുന്നു.

ഒരു ദിവസം മുതല്‍ പാവത്തിനെ കാണാനില്ല. എവിടെ പോയോ എന്തോ?

വര്‍ഷം 2004. നെടുംബാശ്ശേരി എയര്‍പോറ്‍ട്ടില്‍ ഇമിഗ്രേഷന്‍ ക്യൂ ഒടുക്കത്തെ ക്യൂ ആയിരുന്നു. ഒരു പോലീസുകാരന്‍ എണ്റ്റെ നേരെ വന്ന് -----ച്ചായണ്റ്റെ മോളല്ലെ?

ഞാന്‍ അതേ എന്ന് പറഞ്ഞു.

പാസ്പോര്‍ട്ട്‌ താ എന്നു പറഞ്ഞ്‌ എന്നെ ക്യൂവില്‍ നിന്ന് മാറ്റി അവന്‍ കൌണ്ടറില്‍ കൊണ്ടു പോയി പതിച്ചു തന്നു.

വലിയ ക്യൂവില്‍ നിന്ന് രക്ഷപ്പെട്ട സന്തോഷത്തില്‍ ഞാന്‍ അവനോട്‌ താങ്ക്സ്‌ പറഞ്ഞു: എന്നെ മനസിലായോ? അവന്‍ ചോദിച്ചു

കട്ടമീശ, ഇടിക്കട്ട ശരീരം, കാക്കി വസ്ത്രം, തൊപ്പി ഇതിനുള്ളില്‍ നിന്ന് ആ തത്തമ്മചുണ്ടന്‍ പീക്കിരിചെക്കനെ ഞാന്‍ പൊക്കിയെടുക്കുന്നതു വരെ അവന്‍ എനിക്ക്‌ ക്ളൂ തന്നില്ല.... :)

Wednesday, February 6, 2008

പുരുഷനോ സ്ത്രീക്കോ ശരീരഭംഗി?

ഉറക്കം, ഭക്ഷണം, നെറ്റ്, വീണ്ടും ഉറക്കം. എന്റെ നാളുകള്‍ വിരസങ്ങളാണ്. ഭക്ഷണനിര്‍മ്മാണം എനിക്കിഷ്ടപ്പെട്ട ഹോബിയും. പക്ഷേങ്കിലു എന്റെ കണവനു നമ്മുടെ പൂട്ട് കടല, ചോറ് ഇവയൊന്നും ഇഷ്ടമല്ല. ഇഷ്ടനിഷ്ടം തിന്നാല്‍ കൈകഴുകേണ്ടി വരാത്ത സാധനങങളാണ്. സാന്‍ഡ് വിച്ച് ടൈപ്പ്. എന്തെങ്കിലും നിസാരകാര്യത്തിനുഇടഞ്ഞിരിക്കുകയാണെങ്കില്‍ ഞാന്‍ അവനെ ശുണ്ടി പിടിപ്പിക്കാന്‍ ചോറില്‍ കൂട്ടാനൊക്കെ ഒഴിച്ച് പട്ടരുമാര്‍ ചോറു തിന്നുന്നതുപോലെ കുഴച്ചു മറിച്ച് ചപ്പ് ചപ്പ് എന്ന് ഒച്ചയുണ്ടാക്കി തിന്നു.

കാടുകയരിപ്പോയി. പരയാന്‍ വന്നത് അതല്ല. ഒറ്റയ്ക്കിരിപ്പായതുകൊണ്ട് ചിന്തിച്ചു കൂട്ടും. അങ്ങനെ ചിന്തിച്ചിരിക്കുമ്പോള്‍ ഞാന്‍ ഭയാനകമായ ഒരു സത്യം മനസിലാക്കി. അത് എന്നെ തികച്ചുംപരിഭ്രാന്തയാക്കി.

വര്‍ഗ്ഗങ്ങളില്‍ ആണിനേക്കാള്‍ സൌന്ദര്യം പെണ്ണിനാനെന്ന് ഞാന്‍ കരുതിയിരുന്നു. അത് തെറ്റാണ്!!!!

ആന, മയില്‍, കോഴി ശ്ശോ എന്നുവേണ്ട ഏതാണ്ടെല്ലാ വര്‍ഗ്ഗങ്ങളിലും അവര്‍ തന്നെ!

ഞാന്‍ സങ്കടത്തോടെ എന്റെ കണവനോടാ നഗ്ന സത്യംമാറിയിച്ചു. അവന് അത് പണ്ടെ അറിയാമായിരുന്നു പോലും.

പിന്നെ എന്തിനാ പെമ്പിള്ളേരുടെ പുറകേ പൂവാലന്മ്ര്‍ നടക്കുന്നത് എന്ന് ഞാന്‍ ചോദിച്ചപ്പോളവന്‍ പറയുവാ -it is in your india only എന്ന്.

അവിടെ ആമ്പിള്ളേര്‍ പെമ്പിള്ളെരുടെ നഗ്നത കണ്ടിട്ടില്ലപോലും. അതിനാല്‍ ഇത് വലിയ സംഭവമാണെന്ന് തെറ്റിദ്ധരിച്ചിരിക്കുന്ന fools ആണുപൊലും.

എനിക്ക് ദെഷ്യം വന്നു. അപ്പോള്‍ കണവന്‍ പരഞ്ഞു, കെട്ടിപ്പൂട്ടി പൊതിഞ്ഞു വയ്ക്കുമ്പോള്‍ പെണ്ണുതന്നെ ഭംഗി. എന്നാല്‍ in nude പുരുഷന്‍ ആണു നല്ലത് എന്ന്. നോര്‍മലല്ലാത്ത ഉയര്‍ച്ച താഴ്ചകളാല്‍ അലങ്കോലമാണു പോലും സ്ത്രീ ശരീരം.

ശരിയാണല്ലേ?? :(

Tuesday, January 29, 2008

ആദ്യ ബ്ലൂഫിലിം മറക്കുമോ?


ഹോസ്റ്റലിലെ
ഡെറ്റോള്‍ മണക്കുന്ന വരാന്തയില്‍
അഞ്ചു സുന്ദരികള്‍ ഒത്തുകൂടി.

അവര്‍ക്കു നടുവില്‍
നവാഗതയായ ഞാനും.

കണ്ടിട്ടുണ്ടോ നീ നാഗങ്ങള്‍
ഇണചേരുന്നത്
അഞ്ചു ചുണ്ടുകള്‍ കുശുകുശുത്തു.

ഉവ്വെന്നുള്ള എന്റെ മറുപടി
സത്യമായിരുന്നു.

മനുഷ്യര്‍ ഇണ ചേരുന്നതോ?

ഉവ്വെന്നുള്ള എന്റെ മറുപടി
അഞ്ചു പേരെ ഞെട്ടിച്ചു.

സംഭാഷണം അടച്ചിട്ട
ഞങ്ങളുടെ മുറിയിലേക്ക് മാറി.

എന്ന് എപ്പോ എംഗിനെ?

--------------

അടുത്ത ശനിയാഴ്ച
ആറുമാസത്തേക്ക് പൂട്ടിയിട്ട
എന്റെ വീട്ടില്‍

കുന്തം പോയാല്‍ കുടത്തിലും തപ്പും
കിട്ടിയത് മമ്മിയുടെ
മന്ത്രകോടിയില്‍ പൊതിഞ്ഞ്
വീഎച്ചെസ്സ് കാസറ്റ്.

സര്‍പ്പമുഖമുള്ള സുന്ദരി
പേരറിയാത്ത ഒരു മൂര്‍ഖനെ....

ഞങ്ങള്‍ ഏഴു പേരേയും നാഗങ്ങളാക്കി മാറ്റി
അവള്‍.