Wednesday, February 13, 2008

തത്തമ്മ ചുണ്ടനില്‍ നിന്ന് പൊലീസുകാരനിലേക്കുള്ള ദൂരം.

വര്‍ഷം 93. സന്തോഷത്തിണ്റ്റെ കാലം. രാവിലെ ബ്യാഗും എടുത്ത്‌ തോളിലിട്ട്‌ മമ്മിയോട്‌ റ്റാറ്റ പറഞ്ഞ്‌ ബസ്സ്റ്റോപ്പിലെത്തി. ഒരാഴ്ചയായി ബാഷി (ബസിണ്റ്റെ പേരാണു) പുതിയൊരു കിളിയാണ്‌. കണ്ടാല്‍ അയ്യാ എന്തടാ മുത്തേ എന്ന്‌ ചോദിച്ചു കവിളില്‍ ഒന്നു നുള്ളാന്‍ തോന്നുന്ന പോലെ മുഖമുള്ള ഒരുത്തന്‍. ഒരിക്കലും ഇയാള്‍ ക്ളീനറാകേണ്ടവനല്ല. ബസ്‌ ഓണറുടെ ബന്ധുവാകും എന്ന്‌ സംശയം. പത്താം ക്ളാസ്സു കഴിയേണ്ട പ്രായം പോലും ആയിട്ടുണ്ടാകില്ല.

കടമിഴിക്കോണുകള്‍ കൊണ്ട്‌ ഞാന്‍ ഒന്ന്‌ കടമിഴിക്കോണുകള്‍ കൊണ്ട്‌ ഒന്ന്‌ കടാക്ഷിച്ചപ്പോഴേക്കും പാവം പയ്യന്‍ ആകെ പരവശനായിപ്പോയി. അവണ്റ്റെ ജോലിയിലെ കോണ്‍സണ്ട്രേഷന്‍ പോകുന്നുവെന്ന്‌ മനസിലാക്കി. അഞ്ചെട്ടു സ്റ്റോപ്പുകള്‍ക്കപ്പുറമാണ്‌ കോളേജ്‌. അവണ്റ്റെ കണ്ണുകളിലേക്ക്‌ നോക്കാന്‍ പാകത്തിനു ഞാന്‍ എന്നും നില്‍ക്കും. എന്നെകാണുമ്പോഴേക്കും പാവത്തിനെന്തു പരിഭ്രമമാണെന്നോ? ബസില്‍ കയറിയാല്‍ ഇറങ്ങുന്നതു വരെ ഞാന്‍ അവണ്റ്റെ കണ്ണില്‍ നോക്കി നില്‍ക്കും. അതു പാവം കണ്ണുകള്‍ വലിച്ച്‌ ആളെ ഇറക്കും കേറ്റും. വീണ്ടും നോക്കുമ്പോള്‍ ഞാന്‍ അവണ്റ്റെ കണ്ണിലേക്ക്‌ നോക്കിനില്‍ക്കുന്നു.

ഒരു ദിവസം മുതല്‍ പാവത്തിനെ കാണാനില്ല. എവിടെ പോയോ എന്തോ?

വര്‍ഷം 2004. നെടുംബാശ്ശേരി എയര്‍പോറ്‍ട്ടില്‍ ഇമിഗ്രേഷന്‍ ക്യൂ ഒടുക്കത്തെ ക്യൂ ആയിരുന്നു. ഒരു പോലീസുകാരന്‍ എണ്റ്റെ നേരെ വന്ന് -----ച്ചായണ്റ്റെ മോളല്ലെ?

ഞാന്‍ അതേ എന്ന് പറഞ്ഞു.

പാസ്പോര്‍ട്ട്‌ താ എന്നു പറഞ്ഞ്‌ എന്നെ ക്യൂവില്‍ നിന്ന് മാറ്റി അവന്‍ കൌണ്ടറില്‍ കൊണ്ടു പോയി പതിച്ചു തന്നു.

വലിയ ക്യൂവില്‍ നിന്ന് രക്ഷപ്പെട്ട സന്തോഷത്തില്‍ ഞാന്‍ അവനോട്‌ താങ്ക്സ്‌ പറഞ്ഞു: എന്നെ മനസിലായോ? അവന്‍ ചോദിച്ചു

കട്ടമീശ, ഇടിക്കട്ട ശരീരം, കാക്കി വസ്ത്രം, തൊപ്പി ഇതിനുള്ളില്‍ നിന്ന് ആ തത്തമ്മചുണ്ടന്‍ പീക്കിരിചെക്കനെ ഞാന്‍ പൊക്കിയെടുക്കുന്നതു വരെ അവന്‍ എനിക്ക്‌ ക്ളൂ തന്നില്ല.... :)

12 comments:

വിന്‍സ് said...

ഹോ, 11 കൊല്ലം കൊണ്ടു വന്ന മാറ്റമേ?? ആരറിഞ്ഞു കിളിക്കു മീശ വക്കുമെന്നു?

പിന്നെ ആണുങ്ങള്‍ക്ക് പണി കൊടുക്കുന്ന പരുപാടി ഇപ്പോളും ഉണ്ടോ??

വല്യമ്മായി said...

:)

നവരുചിയന്‍ said...

ഹ ഹ ഹ .... അവനെ തിരിച്ചറിഞ്ഞപോള്‍ ഞെട്ടിയോ ?? .... ആളെ തനിയെ തിരിച്ചറിഞ്ഞോ ??? ഒരു സംശയം !!

ഒരു “ദേശാഭിമാനി” said...

:)

അപ്പു ആദ്യാക്ഷരി said...

വായിച്ചു നോട്ടിക്കുട്ടീ.. അതിന്റെ ബാക്കിയായി ഒരു സിനിമക്കഥയ്ക്കുള്ള സ്കോപ്പ് ഉണ്ടല്ല്ലോ.

Anonymous said...

"കണ്ടാല്‍ അയ്യാ എന്തടാ മുത്തേ എന്ന്‌ ചോദിച്ചു കവിളില്‍ ഒന്നു നുള്ളാന്‍ തോന്നുന്ന പോലെ മുഖമുള്ള ഒരുത്തന്‍. ഒരിക്കലും ഇയാള്‍ ക്ളീനറാകേണ്ടവനല്ല. ബസ്‌ ഓണറുടെ ബന്ധുവാകും എന്ന്‌ സംശയം."

ഇവിടേ കാറ്റിനു സുഗന്ധം.....

"അവണ്റ്റെ കണ്ണുകളിലേക്ക്‌ നോക്കാന്‍ പാകത്തിനു ഞാന്‍ എന്നും നില്‍ക്കും. എന്നെകാണുമ്പോഴേക്കും പാവത്തിനെന്തു പരിഭ്രമമാണെന്നോ? ബസില്‍ കയറിയാല്‍ ഇറങ്ങുന്നതു വരെ ഞാന്‍ അവണ്റ്റെ കണ്ണില്‍ നോക്കി നില്‍ക്കും."

കണ്ണും കണ്ണും.......തമ്മില്‍ തമ്മില്‍......

"ഒരു ദിവസം മുതല്‍ പാവത്തിനെ കാണാനില്ല. എവിടെ പോയോ എന്തോ?"

കൃഷ്ണാ.....നീയെവിടേ ...എവിടേ....


"വര്‍ഷം 2004....
കട്ടമീശ, ഇടിക്കട്ട ശരീരം, കാക്കി വസ്ത്രം, തൊപ്പി"

പൊട്ടിത്തകര്‍ന്ന....കിനാവുകൊണ്ടൊരു....
പഞ്ചാരക്കഥയെഴുതി.....പോസ്റ്റീഞാന്‍..

പഞ്ചാരക്കഥയെഴുതി.....പോസ്റ്റീഞാന്‍..
.......... ............. .............

നിരക്ഷരൻ said...

ചുമ്മാ മീശ മുളക്കാത്ത ചെറുക്കന്മാരെ കടക്കണ്ണിട്ട് നോക്കി കഷ്ടപ്പെടുത്തുകയായിരുന്നു പരിപാടി അല്ലേ ?
:)
എന്തായാലും നോട്ടിക്കുട്ടിയുടെ നോട്ടം സഹിക്കാന്‍ പറ്റാതെ കണ്ണുകള്‍ പിന്‍‌വലിച്ചിരുന്ന അവന്‍, ആ വാശികൊണ്ടായിരിക്കാം വളര്‍ന്നൊരു പോലീസുകാരനായത്. :)

കേരളാപ്പോലീസിലെ എല്ലാ പോലീസുകാരുടെയും തുടക്കം ഇങ്ങനെയായിരുന്നോ എന്നെനിക്കൊരു സംശയും ഇപ്പോള്‍.... :) :)

എന്തായാലും കുമ്പസാര രഹസ്യം ഞാനായിട്ട് പുറത്താക്കുന്നില്ല. :)

Anonymous said...

എന്നാലും അതുകൊണ്ടുള്ള പ്രയോജനം കണ്ടില്ലേ. ക്യൂവില്‍ നിന്നും ഒഴിവായ് കിട്ടിയില്ലേ.....

"കടമിഴിക്കോണുകള്‍ കൊണ്ട്‌ ഞാന്‍ ഒന്ന്‌ കടമിഴിക്കോണുകള്‍ കൊണ്ട്‌ ഒന്ന്‌ കടാക്ഷിച്ചപ്പോഴേക്കും " : രണ്ടു 'കടമിഴിക്കോണുകള്‍ കൊണ്ട്‌' തിരുത്തുമല്ലോ.

കാഴ്‌ചക്കാരന്‍ said...

ഹാ.... ഹാ.

Jay said...

അപ്പോ, നോട്ട്യേച്ചി ഒരു സഹകരണപ്രസ്‌ഥാനമായിരുന്നല്ലേ. എന്തേ എന്റെ നാട്ടില്‍ പിറന്നില്ല?. എനിക്കു പിറക്കാതെ പോയ കാമുകീ,.........

ചാത്തങ്കേരിലെ കുട്ടിച്ചാത്തന്‍. said...

നീ ഭാഗ്യവതി തന്നെ!!!
നല്ല പച്ചമലയാളത്തില്‍ എഴുതാനുള്ള കഴിവ്...
പച്ചയായി എഴുതാനുള്ള ധൈര്യം....
പച്ചപ്പാവമായ കെട്ടിയോന്‍...

ഇനിയും ഇനിയും എഴുതൂ...
നല്ല ജീവനുള്ള വരികള്‍...

ഏ.ആര്‍. നജീം said...

കൊടുത്താല്‍ കൊല്ലത്തും കിട്ടും എന്ന് കേട്ടിട്ടുണ്ട്. ബസ്സില്‍ കൊടുത്താല്‍ എയര്‍‌പോര്‍ട്ടില്‍ കിട്ടും എന്ന് ഞാന്‍ ഇപ്പോഴാ അറിഞ്ഞത്....

"കടമിഴിക്കോണുകള്‍ കൊണ്ട്‌ ഞാന്‍ ഒന്ന്‌ കടമിഴിക്കോണുകള്‍ കൊണ്ട്‌ "- ഇതെന്താ രണ്ട് കണ്ണും കൊണ്ട് നോട്ടം എറിഞ്ഞത് കൊണ്ടാണൊ രണ്ട് തവണ എഴുതിയിരിക്കുന്നത്..? :)