
കൊല്ലങ്ങള്‍ക്കു മുമ്പാണു. എം.എക്ക് പഠിക്കുന്ന കാലം. ഒരു സുന്ദരന്‍ വെള്ളിയാഴ്ച.
കൂര്‍ക്ക സീസണായിരുന്നതിനാല്‍ രാവിലെ ബ്രേക്ക് ഫാസ്റ്റ് കഞ്ഞിയും മൊരമരാന്ന് ഡബിള്‍ ഫ്രൈ ചെയ്ത കൂര്‍ക്ക് ഉലര്‍ത്തിയതും കഴിച്ചു. ഗോഡ് ഫാദര്‍ കനക സ്റ്റൈല്‍ പുതിയ ചുരിദാറുമിട്ട് ആത്മവിശ്വാസത്തോടെ ബസില്‍ കയറി.
ബസില്‍ നിന്ന് ഇറങ്ങിയപ്പോള്‍ സഹപാഠി സൂസന്‍ ഹോസ്റ്റലില്‍ നിന്നു വരുന്നു.
എന്തു പറ്റിയെടീ നിണ്റ്റെ കണ്ണിന്? എണ്റ്റെ വലത്തെ കണ്ണിനെ ഉദ്ദേശിച്ച് അവള്‍ ചോദിച്ചു. (നിറം ഇറങ്ങാത്ത കാലമായതിനാല്‍ പെണ്‍കുട്ടികള്‍ പരസ്പരം എടാ എന്നു വിളിച്ചുതുടങ്ങിയിരുന്നില്ല)
ഏയ് ഒന്നും പറ്റിയിട്ടില്ലല്ലോ?
എന്തായലും ചെമല കളറായിരിക്കുന്നു, കേട്ടോടീ. അവള്‍ പറഞ്ഞു.
കോളെജ് വരാന്തയില്‍ വച്ച് പപ്പി (പത്മിനി) എന്തെടീ കണ്ണു ചെമന്നിരിക്കുന്നത്? എനിക്കു കണ്ണിനു ഒരു കിരുകിരുപ്പ് തോന്നി.
ക്ളാസിലെത്തിയപ്പോള്‍ ഓരോരുത്തരായി ചോദിച്ചു.
എനിക്ക് വലത്തെ കണ്ണില്‍ വേദനയും തുടങ്ങി. തിരുമിതിരുമ്മി കണ്ണ് ഒരു പരുവമായി.
തേഡ് അവറില്‍ മിസ് ചോദിച്ചു: എന്നാ പറ്റിയെടോ തന്റെ കണ്ണിന്? ചുമന്നിരിക്കുന്നല്ലോ?
ഉച്ചയ്ക്ക് ഊണുകഴിക്കാന്‍ നിക്കാതെ അച്ചായണ്റ്റെ കടയിലേക്ക് ഫോണ്‍ചെയ്തു. അച്ചായനുമൊത്ത് കണ്ണു ഡോക്ടര്‍ എം.ഓ സൈമണ്‍ ണ്റ്റെ വീട്ടില്‍ പോയി. കണ്ണു ചെക്ക് ചെയ്തു. ഒരു ഐഡ്രോപ്പിനു എഴുതി തന്നു. അത് കണ്ണിലൊഴിച്ചു മൂന്നു നേരം.
തിങ്കളാഴ്ച.
സൂസനും മറ്റു വാനരസൈന്യവും എണ്റ്റെ ചുറ്റുമിരുന്നു.
എടീ നീ ആടിനെ പട്ടിയാക്കും എന്ന് കേട്ടിട്ടുണ്ടോ?
ഉവ്വ്, പക്ഷേങ്കി ഇപ്പോ പറയാന്‍ കാരണം?
വ്യാഴാഴ്ച ഞങ്ങള്‍ ൬ പേര്‍ കൂടി ഒരു തീരുമാനം എടുത്തു. നിന്നോട് ഞങ്ങള്‍ പലപ്പോഴായി കണ്ണു ചെമന്നിരിക്കുന്നല്ലോ എന്ന് പറയുക. ആടിനെ പട്ടിയാക്കുന്നത് ഇങ്ങനെയാ മോളേ? അച്ചായണ്റ്റെ കാശ് കളഞ്ഞത് മിച്ചം! സ്വയം തോന്നാതെ മറ്റുള്ളവര്‍ പറയുന്ന കേട്ട് ഒന്നു ചെയ്യരുത് കേട്ടോ മോളേ?
ഞാന്‍ ചമ്മി. എങ്കിലും അച്ചായനോട് പറഞ്ഞാ ചീത്ത കിട്ടിയേനേ. (സൂസനു അതിനു പകരം ഉഗ്രനൊരു ചമ്മല്‍ തിരിച്ചു കൊടുത്തു അതു പിന്നെ.. )
5 comments:
ഭയാനകം....ഇതിനു പകരം സൂസനും കൂട്ടരും വേറെ വല്ലതുമാ പറഞ്ഞിരുന്നതു എങ്കില്‍...ഓര്‍ക്കാനേ വയ്യ.
ഒള്ളതുതന്നാണോ നോട്ടിയേ... ?
:)
ആടിനെ പട്ടിയാക്കുന്നത് ഇങ്ങനെയാ മോളേ?
ഹ ഹ ഹ .. അത് കൊള്ളാം .... നോടി മണ്ടി ആയി
ഹ ഹ ഹ...
സംഭവം ഇഷ്ടായി...
Post a Comment