Wednesday, July 8, 2009

വീണ്ടും നോട്ടിക്കുട്ടി.

(ഒരു കൊല്ലത്തേക്ക് മാറി നിക്കേണ്ടി വന്നു. ദൈവം പ്രതീക്ഷകള്‍ നല്‍കി. അതു വാനോളം ഉയര്‍ത്തി. ദൈവത്തില്‍ എല്ലാം അര്‍പ്പിച്ച് 10 മാസം കാത്തിരുന്നു. അവസാനം അതു ദു:ഖിപ്പിക്കാന്‍ മാത്രം ഉള്ളതായി മാറി.) വിശ്രമം കഴിഞ്ഞു. ഇപ്പോള്‍ നഷ്ടങ്ങള്‍ എല്ലാം ലാഘവത്തോടേ നോക്കികാണാന്‍ സാധിക്കുന്നു. ഞങ്ങള്‍ മാത്രമല്ല ലോകത്തിലെ ആദ്യത്തെ ആള്‍ക്കാര്‍ എന്നതും ആലോചിക്കുമ്പോള്‍ ഒരു സമാധാനം.)
ഇതെന്റെ പഴയ പോസ്റ്റാണു.

എന്നെ മലയാളം ബ്ളോഗിലേക്ക്‌ (അതിനു മുമ്പ്‌ ഇംഗ്ളീഷ്‌ ബ്ളോഗ്‌ ഉണ്ടായിരുന്നു) വലിച്ചിഴച്ചതെണ്റ്റെ ഒരു കൂട്ടുകാരിയായിരുന്നു. അവള്‍ കമണ്റ്റുകളിടാന്‍ മാത്രം ബ്ളോഗ്‌ ഉണ്ടാക്കിയവളും. അന്നേ അവള്‍ എന്നോട്‌ പറഞ്ഞിരുന്നതാണ്‌ നിണ്റ്റെ ഡീറ്റെയിത്സ്‌ ഒന്നും വക്കരുത്‌ വക്കരുത്‌ മോളേ എന്ന്‌. മലയാളത്തിലെ ബ്ളോഗുകള്‍ എല്ലാം കള്ളാപ്പേരിലാണ്‌ എന്ന്‌. പക്ഷേ ഞാന്‍ ഇതു വായിച്ചു തുടങ്ങിയപ്പോള്‍ ഒരു ദിവസം മുഴുവന്‍ ഇരുന്ന്‌ വായിച്ചത്‌ കൊച്ചുത്രേസ്യയുടെ. അതുപോലെ എഴുതാന്‍ എനിക്ക്‌ പറ്റൊന്നില്ല. ശ്രമിച്ചു നോക്കായ്ക അല്ല.

പിന്നെ യാണ്‌ എന്നെ മനസില്‍നെ മദിച്ചിരുന്ന ഒരു കാര്യം ഓര്‍മ്മ വന്നത്‌. ഈ പ്രപഞ്ചത്തില്‍ എനിക്കുമാത്രം അറിയാകുന്ന കാര്യങ്ങള്‍ ഇല്ലേ? എല്ലാര്‍ക്കും ഉണ്ടാകും. ആരോടും പറയാന്‍ പറ്റാത്ത ചില കാര്യങ്ങള്‍. അതിരുന്നു വിളിച്ചു പറയാന്‍ പറ്റിയ വേദി അല്ലേ ബ്ളോഗ്ഗ്‌? അതേ എന്ന്‌ എനിക്ക്‌ തോന്നി. അതിനാല്‍ ഞാന്‍ ബ്ളോഗുന്നു. എണ്റ്റെ ഐഡണ്റ്റിറ്റി വെളിവാക്കുന്ന പലതും ഞാന്‍ പ്രൊഫൈലിലും ബ്ളൊഗിലും ഇട്ടു. പക്ഷേ എണ്റ്റെ പരിചയ വൃന്ദത്തില്‍ പെട്ട ആരും ബ്ളോഗ്ഗിലില്ലാത്തതിനാലോ എന്തോ എന്നെ ആരും തിര്‍ച്ചറിഞ്ഞില്ല എന്ന്‌ ഞാന്‍ വിശ്വസിക്കുന്നു. എണ്റ്റെ ചില പോസ്റ്റുകളില്‍ ചിലര്‍ ചീത്ത കമണ്റ്റുകള്‍ ഇട്ടിരുന്നു. എണ്റ്റെ മെയിലിലും വന്നിരുന്നു. അതില്‍ എനിക്ക്‌ പരിഭവം ഇല്ല.

പക്ഷേ അവരോട്‌ ഒരു വാക്ക്‌ : ഞാന്‍ ഒരിക്കലും ചീത്ത വാക്കുകള്‍ ഉപയോഗിച്ച്‌ ഒന്നും എഴുതിയിട്ടില്ല. ഇനി എഴുതുകയുമില്ല. എന്നാല്‍ എണ്റ്റെ രഹസ്യങ്ങള്‍ ഞാന്‍ എഴുതും. ഒളിച്ചിരുന്ന്‌ എഴുതും. ദയവുചെയ്ത്‌ കമണ്റ്റുകള്‍ ഇടുക. ചീത്ത ഭാഷ അല്ലാതെയും കമണ്റ്റിടാമല്ലോ? സ്വയം ഭോഗം എന്ന്‌ എണ്റ്റെ പോസ്റ്റില്‍ തലക്കെട്ട്‌ ഒഴിച്ചു നിര്‍ത്തിയാല്‍ അത്‌ എന്തായിരുന്നു എന്ന്‌ പോലും ആരും തിര്‍ച്ചറിയില്ലായിരുന്നു. ഒരു വാക്കും അനാവശ്യമായി അതില്‍ ഉപയോഗിച്ചിട്ടില്ലല്ലോ? പിന്നെ എന്തിനാണ്‌ അനോണിമസ്‌ ആയി വന്ന്‌ പുലഭ്യം പറഞ്ഞത്‌ ചിലര്‍? അവരുടെ മനസിലല്ലേ അശ്ളീലം? എണ്റ്റെ മനസിലാണോ?

-സ്നേഹപൂര്‍വ്വം നോട്ടിക്കുട്ടി