ആരോപണം:
കന്മദത്തിലെ
കരുവാത്തി
എന്തിനും പോന്നവള്‍
ചീറ്റപുലി!
നായകന്റെ
ചുംബനത്തില്‍
മാന്‍പേടയായി.
ഇങ്ങിനെയെന്താ സംഭവിച്ചുകൂടേ?
ഒരാള്‍ (പുരുഷന്)
എന്തിനും പോന്നവന്‍
സിംഹം!
നോക്കിയാല്‍
ദഹിച്ചുപോകുമെന്ന്
ലോകം പറയുന്നവന്
കടിച്ചുപറിക്കാന്‍
വന്ന അവന്റെ
ചുണ്ടുകള്‍
എന്റെ ഓടപ്പഴചുണ്ടുകളാല്
മൃദുവായി ഉരഞ്ഞപ്പോഴേക്കും
സിംഹത്തിന്റെ
സട കൊഴിഞ്ഞു
മാന്‍പേടയായി.
സുഖങ്ങള്‍ ഒരിക്കലും ഏകപക്ഷീയമല്ലതന്നെ.
(സോറി! ഉദാഹരിക്കാന്‍ സിനിമ ഇനിയും ജനിക്കേണ്ടിയിരിക്കുന്നു)
Saturday, October 6, 2012
Subscribe to:
Post Comments (Atom)
7 comments:
ആയത് മാന്‍പേടയോ
മാന്‍ തോലണിഞ്ഞ ചെന്നായയോ ?
കൽപ്പറ്റ നാരായണന്റെ “കല്യാണം”എന്ന കവിത തേടിപ്പിടിച്ചു വായിക്കുക
ആരു പറഞ്ഞു.. ഇല്ലെന്ന്..
ലതിനാണ് സ്നേഹമുള്ള സിംഹം എന്ന് പറയുന്നതു. ആ സിനിമ എന്നേ ജനിച്ചു കഴിഞ്ഞു.
ശരിയാ...ഇതൊക്കെ സിനിമയില്‍ മാത്രമേ നടക്കൂ....
നിങ്ങള്‍ ‘അവള്’ എങ്കില്‍ തീര്‍ച്ചയായും അഭിനന്ദനം അര്‍ഹിക്കുന്നു; അവന് എങ്കിലും, മറ്റൊരു തരത്തില്‍.
ഓഹോ!!!!
Post a Comment