Wednesday, January 23, 2008

ഞാന്‍ ഒരു സ്വകാര്യലോകത്തില്‍ അതിക്രമിച്ചുകയറിയപ്പോള്‍


ഹൈറേഞ്ച് പ്രദേശമായിരുന്നതു കൊണ്ട് വീടുകള് തമ്മിലുള്ള അകലം ഇത്തിരി കൂടുതല് ഉള്ള ഒരു നാടായിരുന്നു എന്റേത്. എന്റെ കുഞ്ഞുകാലം മുതല് എന്റെ വീടിനു മൂന്നു നാലു വീട് അപ്പുറത്ത് ഒരു അപ്പാപ്പന് ഉട്ണായിരുന്നു. പുള്ളിക്കാരന് പട്ടാളത്തിലായിരുന്നു എന്ന് കേട്ടിരുന്നു. അതിനു ശേഷം മദ്രാസില് ഒരു കമ്പനിയില് സെക്യൂരിറ്റി ഗാര്‍ഡായി നില്‍ക്കുമ്പോള് ഒരു ദിവസം കമ്പനിയില് നിന്ന് ടെലിഗ്രാം വന്നു. Father serious. Come immediately എന്ന്. ആ ടെലിഗ്രാം വന്നത് എനിക്കോര്‍മ്മയുണ്ട്. വലിയ കൂട്ടക്കരച്ചിലായിരുന്നു അന്ന് കേട്ടത്. അച്ചായനും മമ്മിയും ഒക്കെ ഇറങ്ങിയോടിയത് എനിക്ക് നല്ല ഓര്‍മ്മയുണ്ട്.

അന്നവിടെ ചെന്നപ്പോള് അപ്പാപ്പന് വയലന്റായി എല്ലാവരേയും അടിച്ചും തെറിപറഞ്ഞും ഭീകരാവസ്ഥ സൃഴ്ടിച്ചതിനാല് മുറിയില് പൂട്ടിയിട്ടിരിക്കുകയായിരുന്നു. എന്നാല് മകന് വന്ന് വിളിച്ചപ്പോള് കൂടെ പോന്നുവേന്നാണ് അറിയുന്നത്. ഇവിടെ വന്ന് ആരോടും ഒന്നും മിണ്ടാതെ കുറേക്കാലം വീട്ടിലിരിന്നു. പിന്നീട് പതുക്കെ ഇറങ്ങി രാവിലെ കുളിക്കാന് പോകും. എന്നാല് വീടിനു പിന്നിലുള്ള അരുവിയില് ഒന്നും അല്ല കുളിക്കുക. പകരം റോഡിന്റെ ഓരം ചേര്‍ന്ന് എന്റെ വീടിന്റെ എതിര്‍വശത്തുള്ള കുറ്റിക്കാട്ടിലേക്ക് പതുക്കെ പതുക്കെ നടന്നു പോകും.

ഒരു മണിക്കൂര് കഴിഞ്ഞാല് അവിടെ നിന്ന് പുറത്തുവരും. അതിനു ശെഷം ആ കആടീണോട് ചേര്‍ന്നു ക്ഇറ്റക്കുന്ന ഒരു ചെരിയ തോട്റ്റില് കൂളിക്കും. ഞങ്ങള് അപ്പര് പ്രൈമറി പഠിക്കുന്ന കാലമാണ്. അപ്പാപ്പന്റെ ഈ രഹസ്യസന്ദര്ശനത്തിന്റെ ചുരുളറിയാന് ഞങ്ങള് കുട്ടികള് തീരുമാനിച്ചു. മമ്മിയോട് പറഞ്ഞപ്പോള് അയാള് നമ്പര് 2 വിനു പോകുന്നതാണെന്ന് പറഞ്ഞ് ഞങ്ങളെ നിരാശരാക്കി. എന്നാ പിന്നെ ഓപ്പറേഷന് ജംഗിള് ഉപേക്ഷിക്കാന് എന്റെ അയല് മിത്രങ്ങളും ഞാനും തീരുമാനിച്ചു.

ഒന്നോ രണ്ടോ വര്‍ഷങ്ങള് കഴിഞ്ഞപ്പോഴേക്കും, ഞാന് ഹൈസ്കൂള് എത്തിയിരിക്കണം. അപ്പാപ്പന്റെ കാടു സന്ദര്‍ശനം അപ്പോഴുമുണ്ടായിരുന്നു. എന്നാല് കാട്ടിലേക്ക് പോകുമ്പോള് കയ്യില് എന്തെങ്കിലും പൊതിയുണ്ടാകും. തിരിച്ചു വര്‍മ്പോള് ഒന്നുമുന്റാകില്ല.

എന്നിലെ ഗവേഷക ഉണര്‍ന്നു. ഇനിയൊരു പക്ഷേ നമ്പര് ടു ആണെങ്കില് ചമ്മുമല്ലോ അതിനാല് ആരെയും കൂട്ടു വിളിക്കുന്നതു ബുദ്ധിയല്ല എന്ന് എനിക്ക് തോന്നി. അപ്പാപ്പന് കുളി കഴിഞ്ഞ് പ്രാഞ്ചി പ്രാഞ്ചി സ്വന്ത് വീട്ടിലേക്ക് പ്പോകുന്ന കണ്ടു. അച്ചായന് അന്നൊരു കല്യാണത്തിനു പ്ഒയിരിക്കുന്നു. മമ്മി അടുക്കളയില് ബീഫ് നിര്‍മ്മാണത്തില്. രംഗം വിജനം.

ഞാന് ഓപ്പറെഷന് ജംഗിള് നടത്തി. വര്ഷങ്ങളായി അപ്പാപ്പാന് നടന്ന ചേരിയ വഴിത്താര. അത് എന്നെ നയിച്ചത് ഒരു വലിയ മുറിയുടെ വിസ്താരമുള്ള ഒരു സ്ഥലത്തേക്ക്.

അവിടെ:
ഒരു വശത്ത് കുറെ കല്ലുകള് ഭംഗിയില് അടക്കി വച്ചിരിക്കുന്നു. ഒരു വശത്ത് ധാരാളം ചിരട്ടകള്‍ അടുക്കിപ്പെറുക്കി വച്ചിരിക്കുന്നു. ഇനിയൊരു ഭാഗത്ത് കവുങ്ങിന്‍ പാളകള്‍ വൃത്തിയായി മുറിച്ച് നിരനിരയായി വച്ചിരിക്കുന്നു. പിന്നെയും എണ്ണമറ്റ സാധങ്ങള്‍. മിക്കവയും നമ്മള്‍ ഉപയോഗമില്ലാതെ കളയുന്നവ. മഴ വന്നാല്‍ മൂടിയിടാന്‍ ആണെന്നു തോന്നുന്നു ഒരു ഭാഗത്ത് ടാര്‍പോളിന്‍ മടക്കി വച്ചിരിക്കുന്നു.

എല്ലാം സുരക്ഷിതമായി അടുക്കി വച്ചിരിക്കുന്നു.

ശാന്തമായ ആ ലോകത്തേക്ക് കയരിച്ചെന്ന ഞാന്‍ ഒരു trespasser ആണെന്ന് എനിക്ക് തോന്നി.

അവിടെ നിന്ന് തിരികെ വീട്ടിലെത്തിയ ഞാന്‍ എന്തിനെന്നരിയാതെ കുറേ കരഞ്ഞു. മമ്മി ചോദിച്ചിട്ടും ഞാന്‍ ഒന്നും പറഞ്ഞില്ല.

അതിനു ശേഷം ഒരിക്കലും ആ മനോഹര ലോകത്ത് അതിക്രമിച്ചു കയറാന്‍ പിന്നീടൊരിക്കലും എനിക്കു തോന്നിയിട്ടില്ല.

8 comments:

Anoop Technologist (അനൂപ് തിരുവല്ല) said...

അപ്പാപ്പന്‍ കാണെണ്ട...വേഗം സ്ഥലം വിട്ടോ..

വിന്‍സ് said...

ശാരദേ ഞാന്‍ ഒരു വികാര ജീവിയാണു എന്നു പറഞ്ഞ നടന്‍ ഉമ്മറിനെ ഓര്‍മ്മ വരുന്നു.

മൃദുല said...

kaadine vittu pidi mole

ദിലീപ് വിശ്വനാഥ് said...

കുട്ടീ... അക്ഷരപ്പിശാച്ച്... സൂക്ഷിക്കുക.
കാട്ടില്‍ ഒക്കെ കയറിപ്പോയി വെറുതെ ഏടാക്കൂടത്തില്‍ ഒന്നും ചാടല്ലേ..
വിന്‍സിന്റെ കമന്റ് കൊള്ളാം..

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഇനി അതിക്രമിച്ചു കയറി പ്രശ്നമാക്കല്ലേ...

ദൈവം said...

ശാന്തമായ ആ ലോകത്തേക്ക് കയരിച്ചെന്ന ഞാന്‍ ഒരു trespasser ആണെന്ന് എനിക്ക് തോന്നി.

അവിടെ നിന്ന് തിരികെ വീട്ടിലെത്തിയ ഞാന്‍ എന്തിനെന്നരിയാതെ കുറേ കരഞ്ഞു...

നവരുചിയന്‍ said...

Trespassers will be shot and survivors will be shot again

Anonymous said...

എന്റെ സ്വകാര്യ ലോകത്ത് ആരെങ്കിലും അതിക്രമിച്ചു കയറിയാലും കിട്ടും, ഇത്തരം കല്ലും കവിണിയും ഒക്കെ!

പോസ്റ്റ് കൊള്ളാം...