Saturday, December 29, 2007

തിരസ്കാരം


ഏറ്റവും വലിയ തെറ്റ് തിരസ്കാരമാകുന്നു.

ജനനം തന്നെ ഒരു തിരസ്കാരമായിരുന്നില്ലെ?

ഗര്‍ഭപാത്രത്തിലെ ഇളംചൂടേറ്റ് ചുരുണ്ടു കിടക്കുന്ന ആ സുഖത്തില്‍ നിന്ന്
നമ്മെ തിരസ്കരിക്കലല്ലേ ജനനം?

ഞാന്‍ ആരെയും തിരസ്കരിക്കില്ല.

വീടിനു പുറം റെഫ്രിജറേറ്റര്‍.

മനസിനകം ഇലക്ട്രിക് ഹീറ്റര്‍.

എന്തിനുവേണ്ടി ഈ ക്രിബും ട്രീയും?

ആര്‍ക്കു വേണ്ടി ഞാന്‍ ഒരുക്കി ഇവയെല്ലാം?

പെണ്‍കുട്ടിയെ കെട്ടിച്ചുവിടുന്നതും അച്ഛനമ്മാര്‍ ചെയ്യുന്ന തിരസ്കാരമാണ്.

എനിക്കറിയാം എല്ലാം.

ഞാന്‍ ലോകത്തെ തിരസ്കരിക്കും.

അങ്ങകലെ നേരിയ ചങ്ങലകിലുക്കം ഞാന്‍ കേള്‍ക്കുന്നു.

5 comments:

വയനാടന്‍ said...

ഈ ലോകത്തിനു ഒരു പക്ഷേ നമ്മെ വേണ്ടന്നിരിക്കും
പക്ഷേ സ്വന്തം സ്രുഷ്ടിയെ വീണ്ടെടുക്കാന്‍ സ്രുഷ്ടാവ് ഉണ്ടെന്നു ഓര്‍ക്കണം.
സ്രുഷ്ടിച്ചവനായ ദൈവത്തിലേക്കു മടങ്ങി വരൂ, അവന്‍ ഒരിക്കലും നോട്ടിക്കുട്ടിയെ തിരസ്കരിക്കില്ല.
സ്നേഹത്തോടെ......

Anonymous said...

discovered you in hot(!) kantakasani.com. great stuff

Sanal Kumar Sasidharan said...

അതെ കണ്ടകശനി തന്നെ.ഇതൊരു കണ്ടെത്തല്‍ തന്നെ.അഭിനന്ദനങ്ങള്‍

വിന്‍സ് said...

got you through kandakasani.blogspot.com.... interesting about me!

നിരക്ഷരൻ said...

കവിത വായിച്ചാല്‍ കൃത്യമായൊന്നും മനസ്സിലാക്കാനുള്ള അക്ഷരമോ, അറിവോ ഇല്ലാത്തതുകൊണ്ട് ചോദിക്കുകയാണ്.

ആ ചങ്ങലകിലുക്കം മാത്രം മനസ്സിലായില്ല. ചങ്ങലയ്ക്കിടാന്‍ സമയമായെന്നാണോ അതോ,മരണവുമായി എന്തെങ്കിലും ബന്ധപ്പെടുത്തുന്നതാണോ ?

(പക്ഷെ കാലപാശത്തിന് ചങ്ങല ശബ്ദം ഉണ്ടാകുമോ ? :) ..)