
ഏറ്റവും വലിയ തെറ്റ് തിരസ്കാരമാകുന്നു.
ജനനം തന്നെ ഒരു തിരസ്കാരമായിരുന്നില്ലെ?
ഗര്‍ഭപാത്രത്തിലെ ഇളംചൂടേറ്റ് ചുരുണ്ടു കിടക്കുന്ന ആ സുഖത്തില്‍ നിന്ന്
നമ്മെ തിരസ്കരിക്കലല്ലേ ജനനം?
ഞാന്‍ ആരെയും തിരസ്കരിക്കില്ല.
വീടിനു പുറം റെഫ്രിജറേറ്റര്‍.
മനസിനകം ഇലക്ട്രിക് ഹീറ്റര്‍.
എന്തിനുവേണ്ടി ഈ ക്രിബും ട്രീയും?
ആര്‍ക്കു വേണ്ടി ഞാന്‍ ഒരുക്കി ഇവയെല്ലാം?
പെണ്‍കുട്ടിയെ കെട്ടിച്ചുവിടുന്നതും അച്ഛനമ്മാര്‍ ചെയ്യുന്ന തിരസ്കാരമാണ്.
എനിക്കറിയാം എല്ലാം.
ഞാന്‍ ലോകത്തെ തിരസ്കരിക്കും.
അങ്ങകലെ നേരിയ ചങ്ങലകിലുക്കം ഞാന്‍ കേള്‍ക്കുന്നു.