Tuesday, November 6, 2007

പട്ടി കടി അഥവാ moon in red.


പട്ടികടി കൊണ്ട് കിടക്കുകയാണിവിടേ..


പ്രീഡിഗ്രി, ബീ.എ, എം.എ ഇവയ്ക്ക് ഒരു കാളിജില്‍ തന്നെ പഠിക്കാന്‍ ഭാഗ്യം സിദ്ധിച്ച ഒരുത്തിയാണ് ഞാന്‍. അതിനും മുന്നേ പത്തു കൊല്ലം ഈ സ്ഥാപനത്തിന്റെ തന്നെ സ്ക്കൂളിലും. എന്നെപോലെ ഞാന്‍ മാത്രമല്ലായിരുന്നു എന്ന് മാത്രം. ഞങ്ങളുടെ മാതാപിതാക്കളും ഒരുമാതിരി എല്ലാവരും ഇവിടെ തന്നെയൊക്കെയായിരിക്കും പഠിച്ചിരിക്കുക. ഇടയ്ക്ക് 6 മാസം പേരന്റ്സ് യൂയെസ്സില്‍ ഉള്ള അവരുടെ ഉടപ്പിറന്നവരുടെ അടുത്ത് പോയപ്പോള്‍ (ആ പോക്കിലാണ് എന്നെയങ്ങോട്ട് കച്ചവടം ഒറപ്പിച്ചത് കെട്ടോ)എനിക്ക് ഹോസ്റ്റലില്‍ നിക്കാന്‍ അനുവാദം കിട്ടി. അന്ന് ഞാന്‍ എം.എക്കു പഠിക്കുകയായിരുന്നു. എല്ലാ ശനി ഞായര്‍ ദിവസങ്ങളില്‍ വന്ന് (വീടു വൃത്തിയാക്കാന്‍ എന്ന പേരു പറഞ്ഞ് ഞങ്ങള്‍ അവിടെ അടിച്ചുപൊളിക്കുമായിരുന്നു. ആനിയും കൂട്ടുകാരികളും കൂടി ഒരു പടത്തില്‍ കാട്ടുന്ന പോലെ ഒക്കെ എന്റെ പുരയിടത്തില്‍ ഞങ്ങള്‍ ചെയ്യുമായിരുന്നു. ആ പടത്തിന്റെ പേരു നാവിന്‍ തുമ്പിലുണ്ട്. വരുന്നില്ല)

ഹോസ്റ്റലില്‍ നിക്കുമ്പോഴാണ് ഒരു ദിവസം റൂം മേറ്റ് ആശ (പേരു ഒറിജിനലാണു) രാവിലെ ഇന്ന് വരുന്നില്ല എന്ന് പറഞ്ഞു. എന്താ പറ്റീത് എന്ന് ഞാന്‍ ചോദിച്ചപ്പോള്‍ അവള്‍ പറയുകയാ ഓ ഇതു സാരമില്ല, പട്ടി കടിച്ചതാ എന്ന്! അയ്യോ ടീ ഡോക്ടറെ കാണാം എന്റെമ്മേ? എപ്പോ സംഭവിച്ചു എന്നൊക്കെ ഞാന്‍ ആകെ ഭയന്നു. പിന്നേ പട്ടി കടിച്ചതിനല്ലേ ഡോക്ടറേ കാണുന്നത് ഒന്നു പോ കൂവേ എന്ന് അവളും. എനിക്കാകപ്പാടെ പരിഭ്രമായി കേട്ടോ.
ഏതു പട്ടിയാടീ കടിച്ചത്, ഞാന്‍ കണ്ടില്ലല്ലോ....
..ങാ നീ കാണണ്ടാ കാഴ്ച തന്നെയാണു. MAFTAL സ്റ്റോക്ക് ഉണ്ടു നീ നിന്റെ പണിനോക്കി ഒന്നു പോയിത്തരാമോ?

ഞാന്‍ ക്ലാസില്‍ പോയി ബാക്കിയുള്ളവരോട് പറഞ്ഞു. അപ്പോഴാണു അറിയുന്നത് menstural period ന്റെ ഹോസ്റ്റല്‍ പരിഭാഷയാണു പട്ടി കടി എന്ന്. പരുമല തിരുമേനിയാണേ അന്നു മുതല്‍ ഇന്നുവരെ ഞാന്‍ പട്ടികടിച്ചിരിക്കുകയാണേ എന്നു പറഞ്ഞിട്ടുള്ളൂ...

അന്നു ഞാന്‍ തിരിച്ചു വന്ന് കൂട്ടുകാരിയോട് എന്നെ ആദ്യമായി പട്ടികടിച്ച കഥ പരഞ്ഞു -ആ സമയം അവള്‍ തിരുത്തി. ആദ്യമായി പട്ടി കടിച്ചു എന്നൊന്നും പറയണ്ട. അതിനെ പേപ്പട്ടി കടിച്ചു എന്ന് പറഞ്ഞാല്‍ മതി.

അതു കൊണ്ട് എന്നെ പേപ്പട്ടി കഠിച്ച ആ ഓര്‍മ്മ ഞാന്‍ അന്നവളോട് പങ്കുവച്ചു. പിന്നെ ഞാന്‍ നിങ്ങളുമായി പങ്കുവയ്ക്കാം.

7 comments:

Anonymous said...

ആപ്പോ ശരിയ്കും പട്ടി കടിച്ചാല്‍ എന്താവും പറയേണ്ടി വരുക?

Anoop Technologist (അനൂപ് തിരുവല്ല) said...

കൊള്ളാം എഴുത്ത് നന്നായി വരുന്നുണ്ട്.
കുറച്ചുകൂടി ശ്രദ്ധിച്ചാല്‍ കൂടുതല്‍ നന്നാക്കാം. ആശംസകള്‍ !

കിരണ്‍ തോമസ് തോമ്പില്‍ said...

ആ സിലിമ മഴ എത്തും മുന്‍പേ അല്ലേ?

എം.കെ.ഹരികുമാര്‍ said...

താങ്കളുടെ ബ്ലോഗ്‌ കണ്ടു,സ്ഥിരമായി വായിക്കാം.ആശംസകള്‍.
എം.കെ. ഹരികുമാര്‍

ഫസല്‍ ബിനാലി.. said...

Mazhayethum munpe....

വിന്‍സ് said...

I guess it's a common 'iratta' name in every ladies hostel. My ex once said the same thing and I was like which patti, what patti. pinney pidi kitty.

നിരക്ഷരൻ said...

ഞങ്ങളുടെ ലേഡീസ് ഹോസ്റ്റലില്‍ “റഷ്യക്കാര്‍ വന്നു“ എന്ന് പറയാറുള്ളതായിട്ട് അറിയാം. പക്ഷെ ഇത് പുതിയ അറിവാ...:) :)
ഇനി സൌമ്യയുടെ ചോദ്യത്തിന് ഉത്തരം തരൂ. :)