Saturday, October 6, 2012

സുഖങ്ങള്‍ ഒരിക്കലും ഏകപക്ഷീയമല്ലതന്നെ.

ആരോപണം:
കന്മദത്തിലെ
കരുവാത്തി
എന്തിനും പോന്നവള്‍
ചീറ്റപുലി!

നായകന്റെ
ചുംബനത്തില്‍
മാന്‍പേടയായി.

ഇങ്ങിനെയെന്താ സംഭവിച്ചുകൂടേ?
ഒരാള്‍ (പുരുഷന്‍)
എന്തിനും പോന്നവന്‍
സിംഹം!

നോക്കിയാല്‍
ദഹിച്ചുപോകുമെന്ന്
ലോകം പറയുന്നവന്‍

കടിച്ചുപറിക്കാന്‍
വന്ന അവന്റെ
ചുണ്ടുകള്‍
എന്റെ ഓടപ്പഴചുണ്ടുകളാല്‍‍
മൃദുവായി ഉരഞ്ഞപ്പോഴേക്കും

സിംഹത്തിന്റെ
സട കൊഴിഞ്ഞു
മാന്‍പേടയായി.

സുഖങ്ങള്‍ ഒരിക്കലും ഏകപക്ഷീയമല്ലതന്നെ.
(സോറി! ഉദാഹരിക്കാന്‍ സിനിമ ഇനിയും ജനിക്കേണ്ടിയിരിക്കുന്നു)